2018 -2020 വർഷത്തെ ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാനദിവസം 08/06/2018

നിർദ്ദേശങ്ങൾ
സർക്കുലർ
അപേക്ഷ ഫോം
ട്രയിനിംഗ് സെന്ററുകളുടെ വിവരങ്ങൾ, 
അപേക്ഷ അയക്കേണ്ട മേൽ വിലാസം തുടങ്ങിയവ

എസ്എല്‍ഐ, ജിഐഎസ് : അറിയിപ്പ് ഉണ്ടാകുന്നതുവരെ സേവനം ലഭ്യമല്ല

             സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് നടത്തുന്ന എസ്.എല്‍.ഐ/ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് എന്നീ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ള ജീവനക്കാരുടെ മുന്‍കാല പ്രീമിയം/വരിസംഖ്യ അടവ് വിവരങ്ങള്‍ ഡ്രായിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ മുഖേന ശേഖരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ഏപ്രില്‍ 30 ന് അവസാനിച്ചു.  അതിനാല്‍ ഡാറ്റാ എന്‍ട്രി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കിവരുന്ന സേവനങ്ങള്‍ വകുപ്പിന്റെ ഓഫീസുകളില്‍ നിന്നോ വിശ്വാസ് സോഫ്റ്റ്‌വെയര്‍ മുഖേനയോ ഇപ്പോള്‍ ലഭ്യമല്ല.  എന്നാല്‍ ഈ ആവശ്യത്തിനായി നിരവധി ജീവനക്കാര്‍ ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ ഓഫീസുകളില്‍ എത്തുന്നുണ്ട്.  ഇത് സംബന്ധിച്ച് ഇനിയൊരു സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടാകുന്നതുവരെ സേവനങ്ങള്‍ വകുപ്പിന്റെ ഓഫീസുകളില്‍ നിന്നും ലഭിക്കില്ല.

വിദ്യാഭ്യാസ കലണ്ടര്‍ അംഗീകരിച്ചു

          അടുത്ത അധ്യയന വര്‍ഷത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ പഠന പ്രയാസങ്ങള്‍ തിരിച്ചറിയുന്നതിനും അതു പരിഹരിക്കുന്നതിനുമുള്ള ശാസ്ത്രീയമായ ഇടപെടല്‍  നടത്താന്‍  പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
    2019 ഫെബ്രുവരി ആദ്യവാരം നടക്കുന്ന മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും പ്രത്യേക ശ്രദ്ധ നല്കുക.  മോഡല്‍ പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം നടത്തിയശേഷം വിദ്യാര്‍ത്ഥികള്‍ പഠനപ്രയാസം നേരിടുന്ന വിഷയങ്ങളില്‍  ഫെബ്രുവരി 15 മുതല്‍  28 വരെ പ്രത്യേക പരിശീലനം നല്കി എസ്.എസ്.എല്‍.സി പരീക്ഷയിലെ നില മെച്ചപ്പെടുത്തുന്നതിന് ഇടപെടല്‍ നടത്തും. 
    201 പ്രവൃത്തിദിനങ്ങള്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷത്തെ അക്കാഡമിക് കലണ്ടറിന് അംഗീകാരം നല്‍കി. ആറാം പ്രവൃത്തിദിനമല്ലാത്ത 8 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായി കൂട്ടിച്ചേര്‍ത്തു.  ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും.
    വര്‍ഷാവസാന പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിന് കൂടുതല്‍  ശ്രദ്ധ നല്‍കുന്നതിനുവേണ്ടി ഈ വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31-ന് മുമ്പ് പൂര്‍ത്തിയാക്കും.  ജനുവരി, ഫെബ്രുവരി മാസങ്ങളില്‍  പരീക്ഷകള്‍ക്ക് മുന്‍തൂക്കം നല്‍കും.  സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 5,6,7,8,9 തീയതികളില്‍  ആലപ്പുഴയില്‍  നടക്കും.  സെപ്റ്റംബര്‍ മാസം സ്‌കൂള്‍തല  കലോത്സവങ്ങള്‍ പൂര്‍ത്തിയാക്കും.  ഒക്ടോബര്‍ മാസത്തില്‍  സബ്ജില്ലാതലത്തിലും നവംബര്‍ ആദ്യവാരത്തോടെ ജില്ലാതലത്തിലും കലോത്സവങ്ങള്‍ പൂര്‍ത്തിയാക്കും.
    സംസ്ഥാന ശാസ്‌ത്രോത്സവം നവംബര്‍ 9 മുതല്‍  11 വരെ നടക്കും.  കലോത്സവത്തിലെ പോലെ ഈ വര്‍ഷം ശാസ്‌ത്രോത്സവത്തിലും എല്‍.പി.സ്‌കൂള്‍ തലത്തിലുള്ള മത്സരങ്ങള്‍ സബ്ജില്ലാ തലത്തിലും യു.പി.സ്‌കൂള്‍ തലത്തിലുള്ള മത്സരങ്ങള്‍ ജില്ലാതലത്തിലും അവസാനിപ്പിക്കും.   ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ മാത്രമായിരിക്കും സംസ്ഥാനതല ശാസ്‌ത്രോത്സവത്തില്‍  പങ്കെടുക്കുക. സംസ്ഥാനതല സര്‍ഗ്ഗോത്സവം ഡിസംബര്‍ 27 മുതല്‍  30 വരെ ആയിരിക്കും
    ഒന്നാം പാദവാര്‍ഷിക പരീക്ഷ ആഗസ്റ്റ് 30ന് ആരംഭിക്കും.  രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍  20 വരെ ആയിരിക്കും.  ഒന്നു മുതല്‍  ഒന്‍പതുവരെയുള്ള ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ ഫെബ്രുവരി മൂന്നാം വാരവും എസ്.എസ്.എല്‍.സി., ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍  ഹയര്‍ സെക്കണ്ടറി വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍  25 വരെയും നടക്കും.

പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ

പ്രവേശനോത്സവ ഗാനം അറബിക്


زملائي يا أحبابي....
بقلم / ناصرالدين محمد حنيف
 (المدرس العربي، المدرسة الحكومية بكنيابرم)
الانشاد /  السيدة كنجمول، الأنوارية 
(المدرسة العربية، المدرسة الحكومية. اداولاكام)


ബയോമെട്രിക്ക് അറ്റന്റൻസ് രജിസ്റ്റർ സംവിധാനം നടപ്പാക്കും

SPARK മയി ബന്ധപെടുത്തിക്കൊണ്ട് ബയോമെട്രിക്ക് അറ്റന്റൻസ് രജിസ്റ്റർ സംവിധാനം നടപ്പാക്കുന്നത് സബന്ധിച്ച്

Daily Wages Interview Proforma 2018-19

2018-19  വർഷത്തെ ദിവസ വേതനക്കാരെ നിയമിക്കാൻ അനുവാദം നൽകിക്കൊണ്ടുള്ള നിയമന ഉത്തരവിൽ പറയുന്ന അനുബന്ധ ഉത്തരവിലെ (249/2002, 382/2004) മാനദണ്ഡങ്ങളും ഇന്റർവ്യൂ ബോർഡിനു പരിഗണിക്കാവുന്ന മാന ദണ്ഡങ്ങളും (അടുത്തിടെ പത്രത്തില്‍ വന്ന സര്‍ക്കാരിന്റെ മുന്നില്‍ ശുപാര്‍ശയില്‍ വന്നത്) ഉൾപ്പെടുത്തി ഒരു പ്രൊഫോര്‍മ രൂപത്തില്‍ പ്രസിദ്ധീകരീക്കുന്നു. ഇതൊരു ഒഫീഷ്യൽ പ്രൊഫോർമ അല്ല, ആവശ്യമെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം
https://drive.google.com/file/d/1Uc5DQxp0K35Fh5qevMqspZwerwZfx7Xi/view?usp=sharing2018-19  വർഷത്തെ ദിവസ വേതനക്കാരെ നിയമിക്കാൻ അനുവാദം നൽകിക്കൊണ്ടുള്ള നിയമന ഉത്തരവ് 
https://almudarriseen.blogspot.in/2018/05/blog-post_20.html

എയ്ഡഡ് സ്ക്കൂളുകളിൽ ദിവസ വേതനക്കാരെ നിയമിക്കാൻ ഉത്തരവായി.

    എയ്ഡഡ്  സ്ക്കൂളുകളിൽ 30 ദിവസത്തിൽ കൂടുതലുള്ള ഒഴിവുകളിൽ ദിവസ വേതനക്കാരെ നിയമിക്കാൻ ഉത്തരവായി കൂടുതൽ വിവരങ്ങൾക്കും, മാർഗ നിർദ്ദേശങ്ങൾക്കും ക്ലിക്ക് ചെയ്യൂ....    

സർക്കാർ സ്ക്കൂളുകളിൽ ദിവസ വേതനക്കാരെ നിയമിക്കാം

           സർക്കാർ  സ്ക്കൂളുകളിൽ    30 ദിവസത്തിൽ കൂടുതലുള്ള ഒഴിവുകളിൽ ദിവസ വേതനക്കാരെ നിയമിക്കാൻ ഉത്തരവായി കൂടുതൽ വിവരങ്ങൾക്കും, മാർഗ നിർദ്ദേശങ്ങൾക്കും ക്ലിക്ക് ചെയ്യൂ....    

എല്‍.എസ്.എസ് പരീക്ഷാഫലം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നൽകാം

              എല്‍.എസ്.എസ് പരീക്ഷാഫലം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍ താത്പര്യമുളളവര്‍ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ രജിസ്റ്റര്‍ ചെയ്യണം.  രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രിന്റൗട്ടും, പേപ്പര്‍ ഒന്നിന് 100 രൂപ നിരക്കില്‍ ഫീസും സഹിതം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് മെയ് 22നകം അപേക്ഷിക്കണം.

പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ല: മുഖ്യമന്ത്രി

 *ഒഴിവുകള്‍ മുന്‍കൂറായി കണക്കാക്കാന്‍ സംവിധാനം ഒരുക്കും
*രണ്ടു വര്‍ഷത്തിനിടെ 13,000 തസ്തികകള്‍ സൃഷ്ടിച്ചു   

                  സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ലെന്നത് പ്രതിജ്ഞാബദ്ധമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ യുവജന സംഘടനാ നേതാക്കളുമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാരെ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് അവരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കേണ്ടി വന്നത്. സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുകള്‍ മുന്‍കൂറായി കണക്കാക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. ഒഴിവു വരുന്നതനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സോഫ്റ്റ്‌വെയര്‍ സംവിധാനം ഒരുക്കുന്നത് പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.  

ഉച്ചഭക്ഷണപദ്ധതി -സ്കൂൾ തുറക്കുന്നതിന് മുമ്പ് നടപ്പിലാക്കേണ്ട അടിയന്തിര നടപടികൾ

Noon Feeding Programme 2017-18    
കേരളത്തിലെ സ്കുളുകളില്‍ നടപ്പാക്കി യിരിക്കുന്ന ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ക്ക്  പ്രാദേശിക സാഹചര്യം കൂടി കണക്കി ലെടുത്ത് പോഷക സമൃദ്ധവും ഗുണമേന്മ യുമുള്ള ഭക്ഷണം നല്‍ക്കുന്നതിനു സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പരിശോധിക്കുക.  കളിപ്പെട്ടി ഇനി അറബിയിലും...

എല്‍.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

            ഫെബ്രുവരിയില്‍ നടത്തിയ എല്‍.എസ്.എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭിക്കും.  പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍ താത്പര്യമുളളവര്‍ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ രജിസ്റ്റര്‍ ചെയ്യണം.  രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രിന്റൗട്ടും, പേപ്പര്‍ ഒന്നിന് 100 രൂപ നിരക്കില്‍ ഫീസും സഹിതം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് മെയ് 22നകം അപേക്ഷിക്കണം.

സ്കൂൾ ലോഗിൻ ആവശ്യമില്ലാതെ തന്നെ റിസൾട്ട് / മാർക്ക് കാണാൾ ഇവിടെ ക്ലിക്ക് ചെയ്യൂ..വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

          നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ എറണാകുളത്തു പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി  2018 -2019 അധ്യയന വര്‍ഷം നടത്തുന്ന ടൈപ്പ്‌റൈറ്റിംഗ്/കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ്/സ്റ്റെനോഗ്രാഫി കോച്ചിംഗ് ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ എറണാകുളം/കോട്ടയം/ഇടുക്കി/തൃശൂര്‍/ആലപ്പുഴ ജില്ലകളിലെ ഏതെങ്കിലും

സ്ഥലമാറ്റം: താത്കാലിക പട്ടികയില്‍ ആക്ഷേപമുള്ളവര്‍ അറിയിക്കണം

     പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പ്രധാനാധ്യാപകര്‍/ ഉപജില്ലാ  വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികയിലേക്കുള്ള 2018-19 വര്‍ഷത്തെ താത്ക്കാലിക പൊതുസ്ഥലമാറ്റ പട്ടിക പുറപ്പെടുവിച്ചു. www.transferandpostings.in, www.educationkerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ആക്ഷേപമുള്ളവര്‍ അതത് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ മുഖേന 16 ന് വൈകിട്ട് അഞ്ചിന് മുന്‍പ് ഓണ്‍ലൈനിലൂടെ അറിയിക്കണം. പി.എന്‍.എക്‌സ്.1787/18

മലയാള സാങ്കേതിക പദാവലിയുടെ കരട് രൂപം

വിവിധ വിഷയങ്ങളില്‍ എസ്.സി.ഇ.ആര്‍.ടി തയാറാക്കിയ മലയാള സാങ്കേതിക പദാവലിയുടെ കരട് രൂപമാണ് പ്രസിദ്ധീകരിക്കുന്നത്.
Economics
Chemistry
Biology
Commerce
Computer Science

ഓൺലൈനായി TM സബ്മിറ്റ് ചെയ്യുന്നതെങ്ങിനെ?

സമഗ്രയിലെ ടീച്ചർ പ്ലാൻ ആവശ്യമായ മാറ്റത്തിരുത്തലുകൾ വരുത്തി(എഡിറ്റ് ചെയ്ത്) സമഗ്രവഴി ഓൺലൈനായി നമ്മുടെ എച്ച് എമ്മിന് എങ്ങിനെ സമർപ്പിക്കാം.......

ട്രൈനിംഗ് സ്പെഷ്യൽ ഹെൽപ്പ് ഫയലുകൾ

Vaccination Training ൽ പരിചയപെടുന്ന ഉബുഡു സോഫ്റ്റ് വെയറുകളുടെ ഹെൽപ്പ് ഫയലുകൾ (User Guides)

ShutterGimp
FGallery 
OpenShot Video Editor
Panjendriyam 
Audacity
Hot Potato 
Samagra
Ubuntu InstallationDepartmental Test (Jul-2018) - Notification issued

 DEPARTMENTAL TEST July-2018- NOTIFICATION

Notification for the Departmental Test - July-2018 has been issued. Last date: 08.06.2018. Applicants must remit Examination Fee and Certificate Fee through e-Payment. Payment by other modes like e-Chalan, Cash Chalan, Postal Order etc would not be accepted.

ടൈം ടേബിൾ നിർമ്മിക്കാം ഉബുണ്ടുവിൽ...

ഉബുണ്ടു14.04 ലുള്ള Time Table Generator ന്റെ പരിഷ്കരിച്ച വിശദമായ യൂസര്‍ഗൈഡ് ഇപ്പോള്‍ തയാറാക്കിയത് പങ്കുവെക്കുന്നു.
 
https://app.box.com/s/vdzpopbc4fhiumj71orx8o0bxymn01t7

തയാറാക്കിയത്:
 ടി.എ അബ്ദുൽ  അസീസ്, ഐ.ടി അറ്റ് സ്കൂൾ മാസ്റ്റർ ട്രയ്നർ

ഓപ്പണ്‍ ഷോട്ട് വിഡിയോ എഡിറ്റർ ഹെൽപ്പ് ഫയൽ

ഉബുണ്ടു 14.04 ല്‍ ലഭ്യമായ വീഡിയോ എഡിറ്റർ  സോഫ്റ്റ് വെയറാണ് ഓപ്പണ്‍ ഷോട്ട് വിഡിയോ എഡിറ്റർ. വിഡിയോ എഡിറ്റിംഗിനുള്ള / വിഡിയോ നിര്ർമ്മാണത്തിനുള്ള ഏറ്റവും ലളിതമായ സ്വതന്ത്ര സോഫ്റ്റ് വെയറാണിത്

ഓപ്പണ്‍ ഷോട്ട് വിഡിയോ എഡിറ്റർ  ഹെൽപ്പ് ഫയൽ

എഫ് ഗ്യാലറി ഹെൽപ്പ് ഫയൽ

            ഒരു ചിത്രം തനിച്ച് ഉപയോഗിക്കുന്നതിന്നു പകരം ഒന്നില്‍ക്കൂടുതല്‍ ചിത്രങ്ങളെ ശ്രേണീരൂപത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതും ക്ലാസ് മുറിയിൽ പഠനപ്രവർത്തനങ്ങൾഫലപ്രദമാക്കാൻ ആവശ്യമായി വരും.  ഇത്തരത്തിൽ ആഘർഷകമായി ചിതങ്ങളെ അവതരിപ്പിക്കാൻ സഹായകരമായതും  വെബ് ആൽബങ്ങളും ഗ്യാലറികളും നിർമ്മിച്ചവതരിപ്പിക്കാൻ സഹായകരമാണ്  എഫ് ഗ്യാലറി 
എഫ് ഗ്യാലറി ഹെൽപ്പ് ഫയൽ

GIMP Image Editor ഹെൽപ്പ് ഫയൽ

           സോഫ്റ്റ് വെയറുകളുടെ  സഹായത്തോടെ ചിത്രങ്ങള്ക്ക് മാറ്റം വരുത്തുന്ന പ്രക്രിയയാണ് ഇമേജ് എഡിറ്റിംഗ്. അതുപോലെ ചിത്ര രചന, ലോഗോ നിര്‍മ്മാണം, പോസ്റ്റര്ർ നിര്മ്മാണം, ആനിമേഷന്ർ നിർമാണം  മുതലായ നിരവധി പ്രവർത്തനങ്ങള്ക്ക്  ഉപയോഗിക്കാവുന്ന ഒരു സ്വതന്ത്ര സോഫ്റ്റ് വെയറാണ്  GIMP Image Editor

രണ്ടാം ക്ലാസ്സിലെ പേജ് 20 :::: പ്രസന്റേഷൻ

രണ്ടാം ക്ലാസ്സിലെ പേജ് 20 പഠിപ്പിക്കാൻ  സഹായകരമായ  പവർ പോയിൻറ്  പ്രസന്റേഷൻ  തയ്യാറാക്കിയത് :Shamsudeen. L ,S N U P School, Maru-southഒമ്പതാം ക്ലാസിലെ ഫുആദ് യതീറു  എന്ന പദ്യം
Verification of SSLC Certificate Details -Online          2018 മാർച്ചിൽ എസ്.എസ്.എൽ.സി ബോർഡ് പരീക്ഷയിൽ ഹാജരായ വിദ്യാർഥികൾക്ക് അവരുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളിലെ വിവരങ്ങള്‍ ഓൺലൈൻ വെബ്സൈറ്റുകളിലൂടെ പരിശോധിക്കാം. www.pareekshabhavan.in, www.sslcexam.kerala.gov.in, www.bpekerala.in എന്നി വെബ്സൈറ്റുകള്‍ മുഖേന 2018 മേയ് 8 മുതൽ 15 വരെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാം.
വിദ്യാർത്ഥികൾ ചെയ്യേണ്ടത് 
വിദ്യാർത്ഥികളുടെ  വിവരങ്ങളില്‍  എന്തെങ്കിലും പിശകുകൾ ഉണ്ടെങ്കിൽ, അത് പഠിച്ച സ്ഥാപനത്തിന്റെ എച്ച്.എം. നെ  രേഖാമൂലം  അറിയിക്കുക.
സ്കൂൾ അധികാരികൾ ചെയ്യേണ്ടത്
പ്രവേശന രജിസ്റ്ററിൽ വിദ്യാർത്ഥികളുടെ വിവരങ്ങള്‍ സ്കൂൾ അധികൃതർ പരിശോധിക്കേണ്ടതാണ്. സ്കൂൾ അധികാരികൾ കണ്ടെത്തുന്ന പിശകുകള്‍ / വിദ്യാര്‍ത്ഥി ചൂണ്ടിക്കാണിച്ച  തിരുത്താവുന്ന തെറ്റുകള്‍ എന്നിവയക്ക് അനുബന്ധ രേഖകളും അപേക്ഷാ ഫോറവും  (വെബ്സൈറ്റില് ലഭ്യമാണ്) സഹിതം മെയ്‌16 വൈകിട്ട് നാല് മണിക്ക് മുന്‍പ് ലഭിക്കത്തക്കവിധം തപാലില്‍   പരീക്ഷഭവനിലേക്ക് അയയ്ക്കണം .കവറിന് പുറത്ത് SSLC March 2018 Correction എന്ന് രേഖപ്പെടുത്തിയിരിക്കണം.

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് പരിശോധിക്കേണ്ടത് എങ്ങനെ?
Step 1: http://keralapreekshabhavan.in എന്നതിലേക്ക് പോവുക.
Step 2: ഇവിടെ നിങ്ങൾക്ക് ഒരു ലിങ്ക് കാണാം "
SSLC 2018 Certificate View"
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Step 3: അപ്പോള്‍ താഴെ കാണുന്ന വിൻഡോ പ്രത്യക്ഷപ്പെടും. രജിസ്റ്റര് നമ്പര്, ജനനത്തീയതി, കാപ്ച്ച കോഡ്‌ എന്നിവ നല്കിയ ശേഷം 'Show Certificate View ' എന്നതില്‍ ക്ലിക്ക് ക്ലിക്ക് ചെയ്യുക.
Step 4: ചുവടെയുള്ള ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ SSLC സർട്ടിഫിക്കറ്റ് (ഡ്രാഫ്റ്റ് ഫോമിൽ) നിങ്ങൾ 'Show Certificate View' ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ കാണാൻ കഴിയും.


കളിപ്പെട്ടി ഇനി അറബിയിലും...

വളരെ രസകരവും 140 ലേറെ കളികളുമുള്ള (കളിപ്പെട്ടി) G Compris  എങ്ങിനെ അറബി ഭാഷയിലേക്ക് മാറ്റി പഠനവും പഠനപ്രവർത്തനവും രസകരമാക്കാം എന്ന് വിവരിക്കുന്ന വീഡിയോ.....

ഉച്ചഭക്ഷണപദ്ധതി ചില സുപ്രധാന ഉത്തരവുകൾ /സർക്കുലറുകൾ/ ഫോമുകൾ

RESULT ലഭ്യമാകുന്ന എല്ലാ സൈറ്റുകളും വിരൽ തുമ്പിൽ.........

SSLC RESULT 2018 3/5/2018 2 മണിക്ക് പ്രഖ്യാപിക്കും 

 (താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്.)

എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു.

SSLC Result Analyzer 2018

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം  ഫലപ്രഖ്യാപനത്തിന് ശേഷം വിവിധ തരത്തിലുള്ള വിശകലനങ്ങള്‍ക്ക് സഹായകരമായ ഒരു റിസള്‍ട്ട് Analyzer തയ്യറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഔദ്യാഗിക സൈറ്റില്‍ നിന്നും ലഭിക്കുന്ന വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപ നത്തിലെ വിശദാംശങ്ങളെ ചുവടെ ലിങ്കില്‍ നിന്നും ലഭിക്കുന്ന ഫയലിലെ ഡേറ്റാ ബേസിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുന്നതോടെ Analyzer തയ്യാറായിട്ടുണ്ടാവും.A Listല്‍ നിന്നും വിദ്യാര്‍ഥികളുടെ ഡിവിഷന്‍, Category, First Language, Sex എന്നിവ കൂടി ഈ ഡേറ്റാ ബേസില്‍ ഉള്‍പ്പെടുത്തേണ്ടതായി വരും അവ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തിപ്പിക്കേണ്ട വിധം വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലും ഉള്‍പ്പെടുത്തിയിരിക്കുന്നു. പരീക്ഷ ഫലം വിശകലനം ചെയ്ത് വിവിധ തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്  നന്ദി.

Click Here to Download the Result Analyzer
Click Here to Download the Helpfile

ഷട്ടര്‍ സോഫ്റ്റ് വെയര്‍ (Shutter Software)

     സ്‌ക്രീന്‍ഷോട്ടുകള്‍ ‌ തയ്യാറാക്കാനും ‌ അതില്‍ ‌ മാറ്റങ്ങള്‍ ‌ വരുത്താനും ‌ മറ്റും സഹായിക്കുന്ന താരതമ്യേന ലളിതമായ സോഫ്റ്റ്വെയറാണ് ഷട്ടർ. പ്രസന്റേഷന്‍,വർക്ക്ഷീറ്റ് ‌ ‌ മുതലായവ ‌നിർമ്മിക്കുമ്പോള്‍ ‌ പാഠപുസ്തകത്തില്‍ നിന്നു തന്നെയുള്ള ‌ ഒരു ‌ ചിത്രം ‌ എഡിറ്റ് ചെയ്ത് ചേർക്കാൻ ഈ ‌ സോഫ്റ്റ്വെയർഉപകരിക്കും.
https://drive.google.com/file/d/1uNd0y92X219NZBr4B-eRnGwUkpvhSL7P/view

അൽ മുദരിസീൻ :::: ഗ്രൂപ്പ് നിയമങ്ങൾ

 1.  രാഷ്ടീയ, മത, സംഘടനാ ചർച്ചകൾ, പോസ്റ്റുകൾ ഒരു കാരണവശാലും ഈ ഗ്രൂപ്പിൽ പാടില്ല.
 2. രാഷ്ടീയ, മത, സംഘടനാ ലേബലോട് കൂടിയ പോസ്റ്റുകളും ഗ്രൂപ്പിൽ പാടില്ല.
 3. പേർസണൽ കാര്യങ്ങൾ , ചാറ്റിംഗ് ഈ ഗ്രൂപ്പില് പാടില്ല.
 4. മറ്റ് അദ്ധ്യാപക സുഹൃത്തുക്കൾക്ക് ഉപകാരപ്രദമായതും അക്കാദമിക് ആയ കാര്യങ്ങളും മാത്രം പോസ്റ്റ് ചെയ്യുക
 5. സ്വന്തം സ്കൂൾ തല പരിപാടികളുടേയും മറ്റു പ്രാദേശിക പരിപാടികളുടെതടക്കമുള്ള പിക്ചറുകളും പോസ്റ്റുകളും പൂർണ്ണമായും ഒഴിവാക്കുക.
 6. വർഗ്ഗീയത, വിഭാഗീയത , മത സ്പർദ്ധ, രാഷ്ടീയ സ്പർദ്ധ വളർത്തുന്ന  യാതൊരു മെസ്സേജുകളും ഈ ഗ്രൂപ്പിൽ ഷെയർ ചെയ്യരുത്.
 7.  ഉപകാര പ്രദമായ പിക്ച്ചറുകൾ, വിഡിയോകൾ അടികുറിപ്പോട് കൂടിമാത്രം അയക്കുക.
 8. നമ്മുടെ ബഹുമാന്യ അദ്ധ്യാപക സുഹൃത്തുക്കളുടെ വിലപ്പെട്ട MB യും, ഫോണ് മെമ്മറിയും, സമയവും വേസ്റ്റ് ആക്കാൻ നമ്മുടെ ഓരു പോസ്റ്റും കാരണമാവില്ലെന്ന് ഉറപ്പ് വരുത്തുക...
 9.  ഐ.ടി. ആക്റ്റ് പാലിക്കൽ എല്ലാ അംഗങ്ങൾക്കും നിർബന്ധമാണ്. 
 10. നമ്മുടെ ഗ്രൂപ്പിൽ പരിപൂർണ്ണമായി ഉറപ്പില്ലാത്തതും അസത്യവുമായ വോയിസ്‌ ക്ലിപ്പ് ,ടെക്സ്റ്റ് മെസ്സേജ് , വീഡിയോസ്,   സ്പർദ്ധ ഉണ്ടാക്കുന്നതോ ആയ മെസ്സേജുകൾ ഫോർവേർഡ് ചെയ്യാൻ പാടുള്ളതല്ല.
 11. കിട്ടുന്നതെല്ലാം വാരിവലിച്ചിടുന്ന പ്രവണത പൂർണ്ണമായും ഒഴിവാക്കുക


വാട്സാപ്പ് ഗ്രൂപ്പുകൾ സസൂക്ഷ്മം  നിരീക്ഷണത്തിലാണ് എന്നകാര്യം എല്ലാവർക്കും ഓർക്കുന്നത് നന്നായിരിക്കും

കിട്ടുന്നതെല്ലാം തന്നെ ഷെയർ ചെയ്തതുമൂലം വന്നേക്കാവുന്ന പോലീസ് നടപടി ഉണ്ടായാൽ അത് തെളിയിച്ചു കൊടുക്കൽ അത് പോസ്റ്റിയ ആളുടെ മാത്രം ഉത്തരവാദിത്വമാണ്.

ഓർക്കുക അതിന് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കൽ ഗ്രൂപ്പ് അഡ്മിൻമാരുടെ ബാധ്യതയാണ്.

ഇത്തരം മെസ്സേജുകൾ ഫോർവേർഡ് ചെയ്യുന്നവരെ ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്യുന്നതും, പിന്നീട് വല്ല നിയമ നടപടിയോ മറ്റൊ ഇത്തരം മെസ്സേജുകളുടെ മേൽ ഉണ്ടാവുകയോ ചെയ്‌താൽ പൂർണ ഉത്തരവാദിത്വം ഗ്രൂപ്പ് മെമ്പർമാർക്ക് മാത്രമാണ്.

അത്തരക്കാർക്ക് മേൽ നടപടി കൈകൊള്ളുന്നതിൽ ഗ്രൂപ്പ് അഡ്മിന്മാർ പൂർണ്ണമായും അധികൃതരോട് സഹകരിക്കുന്നതാണെന്നും   അത്തരം മെസ്സേജുകൾ സ്ക്രീൻ ഷോട്ടെടുത്ത്  അഡ്മിൻമാർ ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുന്ന താണെന്നും ഇതിനാൽ അറിയിക്കുന്നു.

ഓർക്കുക, നമ്മെ ഓരോരുത്തരേയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്ന സത്യം ഉൾകൊണ്ടു കൊണ്ട് ഗ്രൂപ്പുകളിൽ തുടരുക. നിയമ നടപടി ഒഴിവാക്കുക,എല്ലാവരും സഹകരിക്കുക.

അൽ മുദരിസീൻ അഡ്മിൻ പാനൽ