INCOME TAX 2017-18

2017-18 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് പൂര്‍ണ്ണമായും അടച്ചു തീര്‍ക്കാന്‍ ഇനി മൂന്നു മാസങ്ങളേയുള്ളൂ. അടയ്ക്കാന്‍ ബാക്കിയുള്ള തുക അടുത്ത മാസങ്ങളില്‍ തുല്യ തവണകളാക്കി അടയ്ക്കുന്നത് വഴി അവസാന മാസത്തെ പ്രയാസങ്ങള്‍ ഒഴിവാക്കാം. ആദായ നികുതി പരമാവധി കുറയ്ക്കുന്നതിനായി നിക്ഷേപങ്ങള്‍ നടത്തുന്നതിനും ഇത് സഹായിക്കും
ഈ വര്‍ഷത്തെ ആദായ നികുതി നിരക്കും നികുതി ഇളവിനായുള്ള വിവിധ വകുപ്പുകളും അറിയാന്‍ ഈ PDF ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം.
ഇന്‍കം ടാക്സ്, ടാക്സ് റിലീഫ് എന്നിവ കണക്കാക്കുന്നതിനും Anticipatory Statement, Final Statement, Form 10E മുതലായവ തയ്യാറാക്കുന്നതിന് സഹായകരമായ സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
ചില പ്രധാന ഉത്തരവുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Circular from Finance Department: തവണകളായി ശമ്പളത്തില്‍ നിന്നും നികുതി കുറയ്ക്കണമെന്ന നിര്‍ദേശം.

അന്താരാഷ്ട്ര അറബിക് ഡേ- ഓൺലൈൻ ക്വിസ് മത്സരം വിജയികളെ തെരെഞ്ഞെടുക്കുന്നു

അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി അൽമുദരിസീൻ ഗ്രൂപ്പ്   നാലുദിവസങ്ങളിലായി നടത്തിയ ഓൺലൈൻ മത്സരത്തിൽ 100 %  പോയിന്റ് നേടിയ വിജയികളിൽ നിന്ന് സമ്മാനാർഹരെ തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ ശ്രീ.മോഹനകുമാർ  തെരെഞ്ഞെടുക്കുന്നു. 
ഒന്നാം സ്ഥാനം മുഹമ്മദ് ബാവ ( കെ.എച്ച്. എം.ഇ.എ എഞ്ചിനീയർ കോളേജ്)
രണ്ടാം സ്ഥാനം ലുബ്ന കെ. പുളിക്കൽ മലപ്പുറം
മൂന്നാം സ്ഥാനം സൈനുദ്ധീൻ വി.ടി ജി.വി.എച്ച്.എസ്.എസ് തൃക്കാക്കര, എറണാകുളം

നിയമനവും പുനർവിന്യാസവും' തൽസ്ഥിതി തുടരാൻ ഹൈ കോടതി ഡിവിഷൻ ബെഞ്ച്.

 റിട്ട് അപ്പീൽ തീര്പ്പു കല്പ്പിക്കുന്നതു വരെ പ്രൊട്ടക്ടഡ് ടീച്ചർ നിയമനം എയ്ഡഡ് സ്കൂളിൽ നടത്താൻ കഴിയില്ല....


 എയ്ഡഡ് സ്കൂൾ മാനേജർമാർ KER ഭേദഗതി സംബന്ധിച്ചു സിംഗിൾ ബെഞ്ചു ഉത്തരവ് ചോദ്യം ചെയ്തു ഡിവിഷൻ ബെഞ്ചിൽ റിട്ട അപ്പീൽ സമർപ്പിച്ച മാനേജർ മാർക്ക് ബഹു കോടതി അപ്പീൽ പരിഗണിക്കുകയും പ്രൊട്ടക്ടഡ് ടീച്ചർ deployment കാര്യത്തിൽ ഇന്നേ ദിവസം നില നിൽക്കുന്ന സ്റ്റാറ്റസ്കൊ  നില നിർത്തി ഉത്തരവായി KER അമൻറ്മെൻറ് റിട്ട് അപ്പീലിൽ സിങ്കിൾ ബഞ്ച് ജഡ്ജ് മെന്റ് സ്റ്റാറ്റസ് കോ ചെയ്തു ത്തരവായി.  ജ. സുരേന്ദ്രമോഹൻ ജ: ആനിേജാൺ എന്നിവരുടെതാണ് ഉത്തരവ് അമന്റ് അടിസ്ഥാനത്തിൽ നിയമനവും  പുനർവിന്യാസവും' തൽസ്ഥിതി തുടരാൻ ആണ് ഉത്തരവ്. ഇനി ഹൈ കോടതി ഡിവിഷൻ ബെഞ്ചു റിട്ട് അപ്പീൽ തീര്പ്പു കല്പ്പിക്കുന്നതു വരെ പ്രൊട്ടക്ടഡ് ടീച്ചർ നിയമനം എയ്ഡഡ് സ്കൂളിൽ നടത്താൻ കഴിയില്ല....
                                         COURT ORDER 

2017-18 വര്‍ഷം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ബി.സി പ്രീമെട്രിക് സ്കേളര്‍ഷിപ്പിന് അപേക്ഷിക്കാം


http://scholarship.itschool.gov.in/prematric_obc2017-18/

ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് (2017-18)അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ അധികരിക്കാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നതുമായ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.അപേക്ഷകള്‍ പൂരിപ്പിച്ച് നവംബര്‍ 24 ന് മുന്‍പ് പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ ഡാറ്റ എൻട്രി 23.12.17 നകം ഡാറ്റാ എന്‍ട്രി നടത്തണം അപേക്ഷ ഫോറത്തിന്റെ മാതൃകയും നിര്‍ദ്ദേശങ്ങളും   താഴെ ചേര്‍ക്കുന്നു .



നിയമനാംഗികാരം - സ്പഷ്കരണം

ഒരു വർഷത്തിൽ കുറവുള്ള ഡെയ്ലിവേജ് നിയമനാംഗികാരം - സ്പഷ്ടീകരണം

العربية تقصّ قصّتها :: الخطابة قصصية

 അറബിക് കഥാപ്രസംഗം
തയ്യാറാക്കിയത്: മുഹമ്മദ് യാസീൻ നിസാമി
അവതരണം: ഹുസ്ന ബിൻത്ത് യാസീൻ 

   https://www.youtube.com/watch?v=IHMwuhha9OQ
അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തിൽ മുഴുവൻ ഭാഷാ സ്റ്റേഹികൾക്കും സമർപ്പിക്കുന്നു

പ്രിയപ്പെട്ട അറബി അധ്യാപകരേ.....


കാസറഗോഡ് ജില്ലാ അറബിക് അധ്യാപക കോംപ്ലക്സ് പുറത്തിറക്കിയിരിക്കുന്ന അറബിക് ഭാഷ ദിനവുമായി ബന്ധപ്പെട്ട ഏറ്റവും പുതുമയാർന്നതും അറബി ഭാഷയുടെ വൈവിധ്യങ്ങളും വിശേഷങ്ങളും ഉൾക്കൊള്ളുന്നതുമായ ബ്രോഷർ നിങ്ങൾക്കായി അൽ മുദരിസീൻ സസന്തോഷം സമർപ്പിക്കുന്നു.....
അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളുകളിൽ, ആളുകൾ കൂടുന്ന നാൽക്കവലകളിൽ, അങ്ങാടികളിൽ പതിക്കാൻ പാകത്തിൽ രൂപകൽപന ചെയ്ത ബാനർ മോഡലാണിത്
ഈ വർക്ക് താങ്കൾക്ക് സ്വയം പ്രിന്റെടുത്തും ഉപയോഗിക്കാവുന്നതാണ്
2/3" വലുപ്പത്തിൽ വിദ്യാലയത്തിന്റെ പുറമേ എല്ലാവരും കാണുന്ന രീതിയിൽ പതിക്കുവാൻ പറ്റിയ പോസ്ററർ ആക്കി ഇത് പ്രിന്റ് ചെയ്യാവുന്നതാണ്....
മറ്റ് ഭാഷകൾക്ക് ഒന്നുമില്ലാത്ത അറബി ഭാഷക്കുമാത്രം അവകാശപ്പെടാവുന്ന പത്തിലേറെ മേന്മകളും ഭാഷ സംസാരിക്കുന്ന, മാതൃഭാഷയായി ഉപയോഗിക്കുന്ന മുപ്പതോളം രാജ്യങ്ങളുടെ വിവരങ്ങളും, ഭാഷയെ കുറിച്ച് കവികൾ നിർമ്മിച്ചിരിക്കുന്ന കവിതകളും ആപ്തവാക്യങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്
ബ്രോഷർ തയ്യാറാക്കിയിരിക്കുന്നത് കാസറഗോഡ് ജില്ലാ അറബിക്  അക്കാദമിക് സെക്രട്ടറിയും അൽ മുദരിസീൻ അഡ്മിൻ പാനലിലെ അംഗവുമായ അമാൻ അബ്ദുറഹ്മാൻ



for download click here


غَازِل البُرْد

ആറാം ക്ലാസ്സിലെ غازل البرد എന്ന പദ്യം 

ആലപിച്ചത്:ഷിഹാബുദ്ദീൻ മാസ്റ്റർ നാലകത്ത്‌ (മണ്ണാർക്കാട്‌) തിരുവിഴാം കുന്ന് സി. പി. എ.യു. പി സ്കൂൾ അധ്യാപകൻ

باسمك اللّهمّ

ഏഴാം ക്ലാസ്സിലെ باسمك اللهم എന്ന പദ്യംവ്യത്യസ്ഥങ്ങളായ ഏഴോളം ഈണങ്ങളിൽ   

ആലപിച്ചത്:ഷിഹാബുദ്ദീൻ മാസ്റ്റർ നാലകത്ത്‌ (മണ്ണാർക്കാട്‌) തിരുവിഴാം കുന്ന് സി. പി. എ.യു. പി സ്കൂൾ അധ്യാപകൻ

SLI / GIS വിവരങ്ങള്‍ VISWAS സൈറ്റില്‍

അറബിക് ദിനം


كُن صَادقًا لاَ كَاذِبا


അഞ്ചാം ക്ലാസ്സിലെ كن صادقا لا كاذبا എന്ന പദ്യം വ്യത്യസ്ഥങ്ങളായ ഏഴോളം ഈണങ്ങളിൽ  ആലപിച്ചത്:ഷിഹാബുദ്ദീൻ മാസ്റ്റർ നാലകത്ത്‌ (മണ്ണാർക്കാട്‌) തിരുവിഴാം കുന്ന് സി. പി. എ.യു. പി സ്കൂൾ അധ്യാപകൻ


എട്ടാം ക്ലാസ്സിലെ فتاة العصر എന്ന കവിത




എട്ടാം ക്ലാസ്സിലെ  فتاة العصر എന്ന കവിത   
ആലപിച്ചത് തമീം കൊയ്യം 

ATC

DUTY CERCIFICATE

INVITATION  LETTER

തസ്തിക നിര്‍ണയം, തസ്തിക നഷ്ടപ്പെട്ട അധ്യാപകരുടെ പുനര്‍വിന്യാസം

الأمانة

ഒമ്പതാം ക്ലാസിലെ الأمانة എന്ന കവിത 
ആലപിച്ചത് മുഹമ്മദ് അലി കൂത്തുപറമ്പ്

لا تعبث بصحّتك

പത്താം ക്ലാസിലെ لا تعبث بصحّتك എന്ന കവിത 
ആലപിച്ചത് മുഹമ്മദ് അലി കൂത്തുപറമ്പ്

كن صادقا لاكاذبا للصف الخامس



അഞ്ചാം ക്ലാസ്സിലെ   كن صادقا  لاكاذبا  എന്ന പദ്യം 
 ആലപിച്ചത് തമിം കൊയ്യം  

ഇലക്കറികളും പഴവര്‍ഗങ്ങളും ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

അന്തര്‍ ജില്ല സ്ഥലം മാറ്റം അപേക്ഷ ക്ഷണിച്ചു

    പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍/പ്രൈമറി അധ്യാപകരില്‍ നിന്നും 2017 -18 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.   ഓണ്‍ലൈന്‍ മുഖേനെയാണ് അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.  ഡിസംബര്‍ 26 മുതല്‍ 2018 ജനുവരി 10 വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം.  വിശദാംശങ്ങള്‍ക്കും അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിനും
സന്ദര്‍ശിക്കുക.

زهور الدنيا


8 ക്ലാസിലെ  زهور الدنيا   എന്ന പദ്യം. ആലപിച്ച് അയച്ചുതന്നത് തമീം കൊയ്യ്യം.  

ആധാർ നമ്പർ ലിങ്ക് ചെയ്യുന്നവിധം

      സ്പാർക്കിൽ  ജീവനക്കാരുടെ ആധാർ നമ്പർ 25/11/2017 ന് മുമ്പായി ലിങ്ക് ചെയ്യേണ്ടതാണ്. ആധാർ നമ്പർ ലിങ്ക് ചെയ്യുന്നവിധം ഹെൽപ്ഫയലിനായി ഇവിടെ ക്ലിക്ക് ചെയ്യുക  

KTET പരീക്ഷക്ക് അപേക്ഷിക്കാം

      ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, (ഭാഷാ-യു.പി തലം വരെ/സ്‌പെഷ്യല്‍ വിഷയങ്ങള്‍ - ഹൈസ്‌കൂള്‍ തലം വരെ) അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. കെ-ടെറ്റ് ഡിസംബര്‍ 2017 ല്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയും,

بيتنا جنتنا

രണ്ടാം ക്ലാസ്സിലെ മൂന്നാം യൂണിറ്റിലെ بيتنا جنتنا എന്ന കവിത

المنظومة

الأمهات كنوز





മാതാ പിതാക്കൾ നിധികളാണ്....

അറബി പദ്യം ..രചന: അബ്ദുൽ വാജിദ്,പെരളശ്ശേരി

ആലാപനം ഷിഹാബുദ്ധീൻ നാലകത്ത്, മണ്ണാർക്കാട്





ഹയർ സെക്കൻഡറി രണ്ടാം പാദവാർഷിക പരീക്ഷ ടൈം ടേബിൾ

TTC EXAMINATION NOVEMBER 2017 (PRIVATE) Revised Candidate list Published

من القرآن الكريم



മൂന്നാം ക്ലാസ്സിലെ പേജ് 53 ലെ ഖുർആനിൽ നിന്നുള്ള ഭാഗങ്ങൾ, പരായണം ചെയ്തത് അമാൻ കണ്ണൂർ

سورة المؤمنون (18،19)

سورة الملك ( 30)


https://youtu.be/mjAUdKi4FS8

بيتي أجمل std 2



രണ്ടാം ക്ലാസിലെ രണ്ടാം യൂണിറ്റിലെ കവിത

الصف الثاني

അപേക്ഷകളും ഹർജികളും മലയാളത്തിൽതന്നെ

പ്രീ മെട്രിക് മൈനോരിറ്റി സ്കോളര്‍ഷിപ്പ്

ശിശുദിനം ആഡിയോ

സ്കൂൾ അസംബ്ലിയിൽ മൈക്കിലൂടെ കേൾപ്പിക്കാം

 ഡൌൺലോഡ് ലിങ്ക് 1
ഡൌണ്‍ലോഡ് ലിങ്ക് 2

വിവരണം: കെ.പി.സജു, എ.എം.എൽ.പി.എസ് ചെറിയപരപ്പുർ, തിരൂർ, മലപ്പുറം

ശിശുദിന ക്വിസ്

      ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്താവുന്ന ക്വിസ് മത്സരത്തിന് സഹായകരമായ ചോദ്യാവലികൾ

നെഹ്റു ക്വിസ്സ്  സെറ്റ് ഒന്ന് 
 നെഹ്റു ക്വിസ് സെറ്റ് രണ്ട്

ശിശുദിന ക്വിസ് പവർപോയിന്റ് രൂപത്തിൽ

ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്താവുന്ന ക്വിസ് മത്സരത്തിന് സഹായകരമായ ചോദ്യാവലികൾ പവർപോയിന്റ്  രൂപത്തിൽ തയ്യാറാക്കിയത് സുബി തൊടുപുഴ

ശിശുദിന ക്വിസ്

     ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്താവുന്ന ക്വിസ് മത്സരത്തിന് സഹായകരമായ ചോദ്യാവലികൾ പവർപോയിന്റ്, പിഡിഎഫ് രൂപത്തിൽ തയ്യാറാക്കി അയച്ച് തന്നത് ഷാജൽ കക്കോടി

പവർപോയിന്റ് ഫയൽ
പിഡിഎഫ്  ഫയൽ

നെഹ്റു ക്വിസ് 2


1     ജവഹര്‍ലാല്‍ നെഹ്രു എത്ര വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ       പ്രധാനമന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ?
    ഉത്തരം : 17 വര്‍ഷം (16 വര്‍ഷവും ഒന്‍പത് മാസവും )
      ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ 1964 ല്‍ മരിക്കുന്നതു   
   വരെ
2     കുട്ടികള്‍ക്ക് പ്രിയങ്കരനായ ചാച്ചാജി ജപ്പാനിലെ കുട്ടികളുടെ       ആവശ്യപ്രകാരം അയച്ചു കൊടുത്ത കുട്ടിയാനയുടെ പേര്.   പില്‍ക്കാലത്ത് ഈ പേരില്‍ ഇന്ത്യക്ക് ഒരു പ്രധാന മന്ത്രി   ഉണ്ടായിരുന്നു ? 
    ഉത്തരം : ഇന്ദിര ( മൈസൂരില്‍ നിന്നാണ് ആനയെ വരുത്തിയത്)
3     “ജവഹര്‍ലാല്‍ എന്ന പദത്തിന്റെ അര്‍ഥം ?
    ഉത്തരം : അരുമയായ രത്നം (അറബി പദമാണ്‌ )
4     ഇംഗ്ലണ്ട് ലെ കേംബ്രിജ് സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ ജവഹര്‍ലാല്‍ നെഹ്‌റു ഏത്    ഹൈക്കോടതിയിലാണ് വക്കീലായി സേവനം അനുഷ്ടിച്ചത് ?
    ഉത്തരം : അലഹബാദ്‌ ഹൈക്കോടതി ( 1912 മുതല്‍ )
5     ജവഹര്‍ലാല്‍ നെഹ്രുവിന്റെ പത്നിയുടെ പേരെന്ത് ?
    ഉത്തരം : കമലാ കൌള്‍ (1916 ല്‍ ആയിരുന്നു വിവാഹം )
      1917 നവംബര്‍ 19 ല്‍ ഇന്ദിര പ്രിയദര്‍ശിനി ജനിച്ചു
 
      പിതാവ് : മോത്തിലാല്‍ നെഹ്രു
      മാതാവ് : സ്വരുപ്റാണി തുസ്സു
6     നെഹ്രു പങ്കെടുത്ത ആദ്യ കോണ്ഗ്രസ് സമ്മേളനം ?
    ഉത്തരം : 1912 ലെ ബന്ദിപൂര്‍ സമ്മേളനം
7     നെഹ്രുവിന്റെ അന്ത്യ വിശ്രമ സ്ഥലം ?
    ഉത്തരം : ശാന്തിവനം
8     നെഹ്രുവും ഗാന്ധിജിയും ആദ്യമായി കണ്ടു മുട്ടിയത് ഏത് കോണ്ഗ്രസ് സമ്മേളനത്തിലെ വച്ചായിരുന്നു ?
    ഉത്തരം : 1916 ലെ ലക്നൌ സമ്മേളനം
      തന്‍റെ രാഷ്ട്രീയ പിന്‍ഗാമിയായി ഗാന്ധിജി പ്രഖ്യാപിച്ചത്       നെഹ്രുവിനെയായിരുന്നു
9     നെഹ്രുവിന്റെ രചനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി       കണക്കാക്കുന്ന ഇന്ത്യയെ കണ്ടെത്തല്‍എഴുതിയത് ഏത്  ജയിലില്‍ വച്ചാണ് ?
    ഉത്തരം : അഹമ്മദ് നഗര്‍ കോട്ട ജയിലില്‍
 
      1944 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 5 മാസം കൊണ്ട്
      10  രാഷ്ട്രത്തിന്‍റെ വെളിച്ചം നഷ്ടപ്പെട്ടുവെന്നും എങ്ങും       അന്ധകാരമാണെന്നും നെഹ്‌റു പറഞ്ഞ സന്ദര്‍ഭം ?
    ഉത്തരം : ഗാന്ധിജിയുടെ വിയോഗ വേളയില്‍ രാഷ്ട്രത്തോട്    നടത്തിയ അഭിസംബോധനയില്‍
11     ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ രത്നം (Jewel of India)      എന്ന് വിശേഷിപ്പിച്ച ഇന്ത്യന്‍ സംസ്ഥാനം ?
    ഉത്തരം : മണിപ്പൂര്‍
12    ഏത് ചൈന  പ്രധാന മന്ത്രിയുമായിട്ടാണ് 1954   ല്‍  പ്രസിദ്ധമായ പഞ്ചശീല തത്വങ്ങളില്‍  നെഹ്രു ഒപ്പ് വച്ചത് ?
    ഉത്തരം : ചൌ എന്‍ ലായ്‌ (
 Chou en Lai )
13    ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ച വര്‍ഷം ?
      1889നവംബര്‍ 14 നു ( ശിശു ദിനമായി ആഘോഷിക്കുന്നു )
      അലഹബാദ
ില്‍


നെഹ്റു ക്വിസ് 1


1. ഋതുരാജനെന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര്?
2.
 നെഹ്റു ബാരിസ്റ്റര്‍ ബിരുദം നേടിയതെവിടെനിന്ന്?
3.
 ബ്രസല്‍സില്‍ നടന്ന ഏത് സമ്മേളനത്തിലാണ് നെഹ്റു കോണ്‍ഗ്രസ് പ്രതിനിധിയായി പങ്കെടുത്തത്.
4.
ജവഹര്‍ലാലിന്‍റെ അച്ഛന്‍റെ പേര്?
5.
 നെഹ്റുവിന്‍റെ ഭാര്യയുടെ പേരെന്ത്?
6.
 നെഹ്റു കുടുംബത്തിന് ആ പേര് വന്നതെങ്ങനെ?
7.
 നെഹ്റുവിന്‍റെ മകള്‍?
8. "
ജവഹര്‍' എന്ന പദത്തിന്‍റെ അര്‍ത്ഥം?
9.
 ആ ദീപം പൊലിഞ്ഞു - ആരുടെ മരണത്തെയാണ് നെഹ്റു ഇങ്ങനെ വിശേഷിപ്പിച്ചത്?
10.
 നെഹ്റുവിന്‍റെ ആത്മകഥ സമര്‍പ്പിച്ചിട്ടുള്ളത് ആര്‍ക്ക്?
11.
 ഇന്ദിരയ്ക്ക് നെഹ്റുവെഴുതിയ കത്തുകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരെന്ത്?
12.
 നെഹ്റുവിന്‍റെ വിദേശനയം ഏതു പേരിലറിയപ്പെടുന്നു?
13.
 നെഹ്റു ജയന്തി ആഘോഷിക്കപ്പെടുന്നതേതു പേരില്‍?
14.
 നെഹ്റു മരിച്ചതെന്ന്?
15.
 നെഹ്റു സമാധിയുടെ പേരെന്ത്?
16.
 നെഹ്റുവിന് കുട്ടികള്‍ നല്‍കിയ ഓമനപ്പേരെന്ത്?
17. 1934
 ല്‍ നെഹറുവിന്‍റേതായി പ്രസിദ്ധീകരിച്ച പുസ്തകമേത്?
18.
 നെഹ്റുവിന് ഏതു വര്‍ഷമാണ് ഭാരതരത്നം നല്‍കിയത്
19.
 നെഹ്റുവിന്‍റെ സഹോദരിമാരുടെ പേരെന്ത്?
20.
ക്രിപ്സ് മിഷനുമായി ഭരണപരിഷ്കാര ചര്‍ച്ച നടന്ന വര്‍ഷം?

ഉത്തരങ്ങള്‍
1.
 രവീന്ദ്രനാഥ ടാഗോര്‍ 
2. ലണ്ടന്‍ 
3. മര്‍ദ്ദിതജനങ്ങളുടെ ലോകസമ്മേളനത്തില് 
4. മോത്തിലാല്‍ നെഹ്റു 
5. കമലാ നെഹ്റു
6.
 കനാലിന്‍റെ തീരത്താണ് നെഹ്റു കുടുംബം. കനാലിന് ഉറുദുവില്‍ നെഹ്ര്‍ എന്നാണ് പറയുക. അതിനാല്‍ നെഹ്റുവായി.
7.
  ഇന്ദിരാ പ്രിയദര്‍ശിനി
8. രത്നം 
9.  ഗാന്ധിജി 
10. കമലയ്ക്ക് 
11. ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ 
12. ചേരിചേരാ നയം 
13. ശിശുദിനം 
14,1964 മെയ് 27 
15. ശാന്തിവനം 
16. ചാച്ചാജി 
17. ഗ്ളിംപ്സസ് ഓഫ് ഗോള്‍ഡ് ഹിസ്റ്ററി 
18. 1955 
19. വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണാഹഠീസിങ്  
20.1942

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക