ആദായനികുതി : പെന്‍ഷന്‍ രേഖകള്‍ സമര്‍പ്പിക്കാം

       രണ്ടരലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള, സംസ്ഥാന പെന്‍ഷന്‍കാര്‍ 2017-18 സാമ്പത്തികവര്‍ഷത്തെ ആദായനികുതി പിടിക്കുന്നതിനുള്ള അപേക്ഷ, പാന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് എന്നിവ അടുത്തുള്ള ട്രഷറികളിലോ, ട്രഷറി ഡയറക്ടറേറ്റിലോ സമര്‍പ്പിക്കണം. പെന്‍ഷണറുടെ പേര്, പി.പി.ഒ നമ്പര്‍ എന്നിവ ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമായി രേഖപ്പെടുത്തണം. കൂടാതെ രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും നിലവിലുണ്ട്. ഇതിനായി www.treasury.kerala.gov.in/pension എന്ന പോര്‍ട്ടലില ലോഗിന്‍ ചെയ്യണം. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി തൊട്ടടുത്തുള്ള ട്രഷറിയുമായി ബന്ധപ്പെടാവുന്നതാണെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക