44,000 യു.പി സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് ഈ മാസം ഐ.സി.ടി പരിശീലനം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ അപ്പര്‍ പ്രൈമറി അദ്ധ്യാപകര്‍ക്കും ഐസിടി പരിശീലനം നല്‍കാനുള്ള പദ്ധതി ഐടി@സ്‌കൂള്‍ പ്രോജക്ട് തയ്യാറാക്കി. ഇതനുസരിച്ച് 44,000 അധ്യാപകര്‍ക്ക് ഒരേ സമയം 380 കേന്ദ്രങ്ങളില്‍ നാലു ബാച്ചുകളിലായി പരിശീലനം നല്‍കും. നാല് ദിവസത്തെ പരിശീലനത്തിന്റെ ആദ്യ ബാച്ച് ഏപ്രില്‍ എട്ടിനും, തുടര്‍ന്നുള്ള ബാച്ചുകള്‍ ഏപ്രില്‍ 17, 21, 26 തീയതികളിലും ആരംഭിക്കുമെന്ന് ഐ.ടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ പുതുതായി ഐ.സി.ടി പാഠപുസ്തകങ്ങള്‍ നിലവില്‍ വരികയാണ്. ഈ പാഠപുസ്തകം ഫലപ്രദമായി അവതരിപ്പിക്കാനുള്ള പ്രായോഗിക പരിശീലനവും ഈ നാല് ദിവസങ്ങളിലായി അധ്യാപകര്‍ക്ക് ലഭിക്കും. യു.പി. അദ്ധ്യാപകര്‍ക്കുള്ള ഐ.ടി പരിശീലനം നടത്തുന്നതിനുള്ള 800 ലധികം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം ജില്ലകളില്‍ നാളെ മുതല്‍ ആരംഭിക്കുമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഈ വര്‍ഷം 32182 എല്‍.പി. സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് ഇതിനകം ഐ.സി.ടി പരിശീലനം നല്‍കിയിട്ടുള്ളതിനാല്‍ എല്‍.പി. അദ്ധ്യാപകര്‍ക്ക് അവധിക്കാലത്ത് പ്രത്യേക ഐ.ടി പരിശീലനം ഇല്ല. എന്നാല്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി അദ്ധ്യാപക പരിശീലനം മെയ് മാസത്തില്‍ നടക്കും. യു.പി. അദ്ധ്യാപക പരിശീലനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ അദ്ധ്യാപകരും www.itschool.gov.in വെബ്‌സൈറ്റിലെ ട്രെയിനിംഗ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. 

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക