INCENTIVE TO GIRLS SCHOLARSHIP

   ഈ അധ്യയന വര്‍ഷത്തെ INCENTIVE TO GIRLS SCHOLARSHIPന് യോഗ്യരായ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ഓണ്‍ലൈനായി ജൂലൈ 31നകം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പതിനാറ് വയസ് തികഞ്ഞ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളെയാണ് സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കേണ്ടത്
ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കില്‍  സമ്പൂര്‍ണ്ണ User IDയും പാസ്‌വേര്‍ഡുമുപയോഗിച്ച് ലോഗിന്‍ ചെയ്യുക. 
Eligible Students List എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സമ്പൂര്‍ണ്ണയിലെ SC/ST വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ ലിസ്റ്റ് ലഭിക്കും.
1) ഈ ലിസ്റ്റു ചെയ്തിരിക്കുന്ന കുട്ടികളില്‍ ELIGIBLE അല്ലാത്ത കുട്ടികളെ അവരുടെ പേരിനു നേരെ കാണുന്ന delete button ക്ലിക്ക് ചെയ്ത് ഒഴിവാക്കേണ്ടതാണ്.
2) അഡ്മിഷൻ നമ്പർ Click ചെയ്ത ശേഷം കുട്ടികളുടെ ഡീറ്റെയിൽസ് പൂരിപ്പിച്ചു save ചെയ്യുക.
3) കുട്ടിയുടെ ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുന്നതിനായി, കുട്ടിയുടെ ഡീറ്റെയിൽസ് കാണിക്കുന്ന പേജിലെ LINKED WITH AADHAAR എന്നതിന്‌ നേരെയുള്ള ലിങ്ക് click ചെയ്യുക.
4) സമ്പൂർണയിൽ കുട്ടിയുടെ എല്ലാ വിവരങ്ങളും ചേർത്തിട്ടുണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം മാത്രം Sync Students ഓപ്ഷൻ സെലക്ട് ചെയ്യുക. 
5) ഏതെങ്കിലും യോഗ്യരായ വിദ്യാര്‍ഥികള്‍ ഈ ലിസ്റ്റിലില്ലെങ്കില്‍ സമ്പൂര്‍ണ്ണയില്‍ അവരുടെ കാറ്റഗറി പരിശോധിക്കുക. തിരുത്തലുകള്‍ വരുത്തിയതിന് ശേഷം Synchronise ചെയ്യുക
Click Here for Online Site

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക