OBC Prematric Scholarship 2017-18


ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് (2017-18)അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ അധികരിക്കാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നതുമായ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.അപേക്ഷകള്‍ പൂരിപ്പിച്ച് നവംബര്‍ 24 ന് മുന്‍പ് പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ ഡിസംബര്‍ അഞ്ചിനകം ഡാറ്റാ എന്‍ട്രി നടത്തണം അപേക്ഷ ഫോറത്തിന്റെ മാതൃകയും നിര്‍ദ്ദേശങ്ങളും   താഴെ ചേര്‍ക്കുന്നു

OBC Prematric Scholarship Notification 2017-18
OBC Prematric Scholarship Application Form
List of OBC Communities which are eligible for Educational  Concessions as is  given to OEC
Online Application  Portal (Use Sampoorna User ID & Password)

Bharana Bhasha week celebrations

MagicGam

ഒരു ഫോള്‍ഡറിലുള്ള സൈസ് കൂടിയ കളര്‍ഫോട്ടോകളെ ഒരൊറ്റ ക്ലിക്ക് കൊണ്ട് Resize ചെയ്ത് 30 KBയില്‍ താഴെയുള്ള 150x200 or 200x150 സൈസിലുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളാക്കിമാറ്റുന്നതിനുള്ള ഒരു സോഫ്റ്റ്‌‌വെയറാണ് മാജിക്ക്ഗാം. പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍ തയ്യാറാക്കിയ ഈ സോഫ്ററ്‌വെയര്‍ ഉപയോഗിച്ച് സമ്പൂര്‍ണ്ണ , ശാസ്ത്രോല്‍സവം , കലാമേളകള്‍ എന്നിവക്കുള്ള ഫോട്ടോകള്‍ തയ്യാറാക്കാന്‍ സാധിക്കും.
                 ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന deb File റൈറ്റ് ക്ലിക്ക് ചെയ്ത് Openwith Gdebi package Installer എന്ന ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന്  Application -> Graphics -> MagicGam എന്ന ക്രമത്തില്‍ തുറക്കുക. തുറന്നു വരുന്ന ജാലകത്തിലെ Try It എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ റീസൈസ് ചെയ്യേണ്ട ചിത്രങ്ങള്‍ ഏത് സൈസിലേക്ക് Resize ചെയ്യേണ്ടതെന്ന് Width, Height ഇവ നല്‍കുന്നതിനും ചിത്രങ്ങളുള്‍പ്പെട്ട ഫോള്‍ഡര്‍ സെലക്ട് ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കും ഇവ നല്‍കി Enter നല്‍കിയാല്‍ ഹോമിലെ Output Images എന്ന ഫോള്‍ഡറില്‍ Resize ചെയ്ത ചിത്രങ്ങള്‍ ലഭിക്കും.
Click Here to download the deb file

Sanskrit/Arabic/Urdu Teachers Examination November 2017 Candidate list

രാഷ്ട്രീയ സങ്കല്‍പ് ദിവസ് 31 ന് ആചരിക്കും


അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മ പുതുക്കി ഒക്ടോബര്‍ 31 ന് രാഷ്ട്രീയ സങ്കല്‍പ് ദിവസ് ആചരിക്കാന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും 31 ന് രാവിലെ 10.15 മുതല്‍ 10.17 വരെ മൗനമാചരിക്കും. തുടര്‍ന്ന് ദേശീയ ഉദ്ഗ്രഥന പ്രതിജ്ഞയെടുക്കും. ഇതിനുശേഷം ദേശീയഗാനം ആലപിക്കും. സംസ്ഥാന, ജില്ലാതല സെമിനാറുകളും റാലികളും സംഘടിപ്പിക്കും. ജില്ലകളിലെ പരിപാടികള്‍ ജില്ലാ കളക്ടര്‍ ഏകോപിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. 

SRADHA - HAND BOOK-Module for publication

യൂണിറ്റ് ടെസ്റ്റ് ചോദ്യപേപ്പർ (ക്ലാസ്സ് ഒന്ന് യൂണിറ്റ് 2)


തയ്യാറാക്കി അയച്ചു തന്നത് വഹാബ് സാർ എളമ്പിലാക്കോട്

أَرْنُوبي لصف الرابع



നാലാം ക്ലാസിലെ أَرْنُوبي എന്ന കവിത.. ആലപിച്ചത് അമാൻ കാസർകോട്


https://www.youtube.com/watch?v=WOAuUOhlxQs

നാലാം ക്ലാസ്സിലെأَرْنُوبي എന്ന കവിത

നാലാം ക്ലാസ്സിലെأَرْنُوبي എന്ന കവിത  ആലപിച്ചത് ഷിഹാബുദ്ധീൻ മാസ്റ്റർ മണ്ണാർക്കാട്


CERTIFICATE COURSE EXAMINATION IN KADHAPRASANGAM DECEMBER - 2017 NOTIFICATION

ക്യു.ഐ.പി യോഗ തീരുമാനങ്ങൾ (24/10/2017)


                                             
1.ഈ വർഷത്തെ അർധ വാർഷിക പരീക്ഷ 8,9,10 ക്ലാസ്സുകളിൽ ഡിസംബർ 13 മുതൽ 21 വരെയും എൽ.പി-യു.പി ക്ലാസ്സുകളിൽ ഡിസംബർ 14 മുതൽ 21 വരെയും നടക്കും.മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലേത് 2018 ജനുവരി 15 മുതൽ 22 വരെയായിക്കും.

2. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ 2018 മാർച്ച് 7 ന് ആരംഭിച്ച് 26 ന് അവസാനിക്കും.ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 22 മുതൽ മാർച്ച് 2 വരെയായിരിക്കും. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 12 ന് തുടങ്ങി 21 ന് അവസാനിക്കും.

3.സ്കൂൾ കലോത്സവ നടത്തിപ്പിൽ ഉപജില്ലാ തലത്തിൽ കലോത്സവം നടക്കുന്ന വിദ്യാലയത്തിലെ പ്രിൻസിപ്പാൾ/ഹെഡ്മാസ്റ്റര്‍ സംഘാടക സമിതി ജനറൽ കൺവീനറും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ട്രഷററും    ആയിരിക്കും

4.എസ്.എസ്.എൽ.സി പരീക്ഷ രാവിലെ നടത്താനാകുമോയെന്നാരായുന്നതിന് സർക്കാരിനോട്  യോഗം നിർദ്ദേശിച്ചു.
5.വിദ്യാഭ്യാസ വകുപ്പിൽ കെട്ടികിടക്കുന്ന ഫയലുകളിൽ 2018 ജനുവരി 31 നകം തീർപ്പുകൽപ്പിക്കും.

6.വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ചല്ലാതെ മറ്റു ഏജൻസികളുടെ സ്കോളർഷിപ്പു പരീക്ഷകൾ വിദ്യാലയങ്ങളിൽ നടത്താൻ പാടില്ല.

7.കോഴിക്കോട് കൊയിലാണ്ടി ജി.എച്ച്.എസ്.എസ്സിൽ സ്കോളർഷിപ്പ് പരീക്ഷക്ക് വർഗീയതയുളവാക്കും വിധം പ്രസിദ്ധീകരണം വിതരണം ചെയ്തതിന്റെ സ്രോതസ്സ് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.

8.പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങ ളോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിന് വിദ്യാഭാരതി എഡ്യുക്കേഷണൽ ട്രസ്റ്റുമായി ബന്ധമില്ലെന്നും ഡി.പി.ഐ യോഗത്തിൽ അറിയിച്ചു.

9.  K TET 2017-18 നിയമനം ലഭിച്ചവരെ '18 മാർച്ച് വരെ ഒഴിവാക്കാൻ തീരുമാനം കൈക്കൊള്ളും.

10.  സമഗ്ര ചോദ്യബാങ്കിലേക്ക് ചോദ്യങ്ങൾ അപ്ലോഡ്ചെയ്യാൻ കുട്ടികൾക്കും അവസരം.

11. Diet കളിൽ താൽക്കാലികാടിസ്ഥാനത്തിൽ ഉടൻ നിയമനം

SSLC EXAM

Mar 7 mal 1
Mar 8 mal 2

Mar 12 english

Mar 13 hindi

Mar 14 physics

Mar 19 maths

Mar 21 chemistry


Mar 22 biology

Mar 26 social studies

Feb 12-21 model exam

Introduction to 'Sradha' in Schools

ഗുണ മേന്മയുള്ള വിദ്യാഭ്യാസം  എല്ലാ കുട്ടികള്‍ക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെയും ,എസ് .എസ്.എ ,ആര്‍.എം എസ് .എ  തുടങ്ങിയ വിദ്യാഭ്യാസ ഏജന്‍സികളുടെയും ആഭിമുഖ്യത്തില്‍ നിരവധി പ്രവര്‍ത്തങ്ങള്‍ നടപ്പാക്കി വരുന്നു .പൊതു വിദ്യാഭ്യാസ വകുപ്പിലെ Q.I.P വിഭാഗത്തിന്‍റെ മേല്‍നോട്ടത്തില്‍ ഈ വര്‍ഷം നടപ്പാക്കുന്ന പ്രധാന പ്രവര്‍ത്തനമാണ്  ശ്രദ്ധ.


നാഷണല്‍ മീന്‍സ്- കം -മെറിറ്റ്: അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം


കേന്ദ്ര സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പു വഴി നടപ്പാക്കി വരുന്ന നാഷണല്‍ മീന്‍സ് -കം - മെറിറ്റ് (എന്‍.എം.എം.എസ്) സ്‌കോളര്‍ഷിപ്പിന് 2017-18 വര്‍ഷം അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ത്ഥികളും (3473 പേര്‍) സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഇപ്പോള്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായുളള ഇന്‍സെന്റീവ് ധനസഹായത്തിനും, (എന്‍.എസ്.ഐ.ജി.എസ്.ഇ) നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് കേന്ദ്രമന്ത്രാലയം അറിയിച്ചു. ഒക്‌ടോബര്‍ 31 ആണ് അവസാന തീയതി. വെബ്‌സൈറ്റ്:www.scholarships.gov.in. ഫോണ്‍; 0471 2328438, 9496304015.


സർക്കാറിന്റെ ധനസഹായ പദ്ധതികൾ - HANDBOOK


download-button1

Letter - സ്കൂളുകളില്‍ ശിശു സംരക്ഷണ ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്

ഇനി മുതൽ രണ്ട് ലക്ഷം രൂപയ്ക്ക മുകളില്‍ ഉളള മെഡിക്കൽ റീ- ഇമ്പേഴ്സ്മെൻറ് ബില്ലുകൾ മാത്രം വെരിഫിക്കേഷന് ആരോഗ്യ വകപ്പ് ഡയറക്ടർക്ക് അയച്ചാൽ മതി

Vidhya Samunnathi Scholarship

    കേരള സംസ്ഥാന മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ഹൈസ്‌കൂള്‍ തലം മുതല്‍  മാസ്റ്റേഴ്‌സ് ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 2017 - 18 വര്‍ഷം ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനായി  അപേക്ഷകള്‍നല്‍കാം .

     കേരളത്തിലെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂള്‍/ കോളേജ്/ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും സംവരേണതര വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരും ആകണം.

2nd Installment of Pay Revision Arrear To Be Credited To Provident Fund

Government have ordered that the 2nd installment of Pay Revision Arrear amount fell due for payment on 01/10/2017 will be credited to Provident account of the employees as per GO(P)No.128/2017/Fin dated 06/10/2017. For more download order from below download link.
DOWNLOAD  ORDER

Maths Quiz Questions

   സബ്‌ ജില്ലാ തലത്തില്‍ നടന്ന ഗണിത ക്വിസിന്റെ LP/UP /HS വിഭാഗം ചോദ്യങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത്. പാലക്കാട് റവന്യൂ ജില്ലാ ഗണിത ക്ലബ് അസോസിയേഷന്‍ നടത്തിയ ക്വിസിന്റെ ചോദ്യവലി ലഭ്യമാക്കിയ ഗണിതക്ലബിന് നന്ദി.
LP Section Questions  Click Here 
 UP Section Questions 
Click Here 
HS Section Questions 
Click Here

ഉച്ച ഭക്ഷണ പദ്ധതി 2017-18 - കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍

DEd. Examination November - 2017 - Semester I Candidate Registration Started


ഇന്ത്യൻ റെഡ്ക്രോസ്സ്‌ സംബന്ധിച്ചുള്ള സർക്കുലർ

ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കേരള ഘടകത്തിന്റെ  നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിക്കുന്നത് സംബന്ധിച്ച് ::സർക്കുലർ

http://www.education.kerala.gov.in/downloads2014/circular/redcross4102017.pdf

കലോത്സവം മാന്വൽ 2017

കലോത്സവം മാന്വൽ 2017
സംസ്ഥാന സ്കൂൾ കലോത്സവം മാന്വുവൽ പരിഷ്ക്കരിച്ചുകൊണ്ടുള്ള ഉത്തരവ്  (പുതുതായി ചേർത്തയിനങ്ങൾ) 30.10.2012

عبرات عن المسلمين الروهينكين



ആനുകാലിക വർത്തമാന സംഭവവികാസങ്ങളിൽ നമ്മെ ഏറ്റവും കൂടുതൽ സ്വാധീനിച്ച  നമുക്ക് ഏറ്റവും കൂടുതൽ വിഷമം ആയി അനുഭവിച്ച റോഹിംഗ്യൻ ജനതയുടെ ദുരിത കഥ തന്റെ വരികളിലൂടെ എംടി അബ്ദു റശീദ് വള്ളുവമ്പ്രം കുറിക്കുമ്പോൾ തന്റെ ദുഃഖം തളംകെട്ടിനിൽക്കുന്ന അവതരണത്തിലൂടെ ശബ്ദം നൽകിയിരിക്കുന്നത്  അമാൻ. കേൾക്കൂ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യൂ.....

PF Loan Application Creator Version 2.2

Circular - ഒക്ടോബര്‍ 7 - ക്ലസ്റ്റര്‍ പരിശീലനം സംബന്ധിച്ച നിര്‍ദേശങ്ങള്‍

School Study Tours - Guidelines

                  വൈവിധ്യം, പഠനശൈലി, പ്രയാസമുളള പാഠങ്ങളെ വഴക്കിയെടുക്കല്‍, നൂതനത്വം, അധ്യാപനസര്‍ഗാത്മകത, രക്ഷിതാക്കളും വിദ്യാലയവും തമ്മിലുളള വിശ്വാസം ദൃഢമാക്കല്‍, ജനാധിപത്യവത്കരണം തുടങ്ങി ഒട്ടേറെ സാധ്യതകളാണ് പഠനയാത്ര നല്‍കുന്നത്.സ്കൂളില്‍ പഠന യാത്രകള്‍ സംഘടിപ്പിക്കുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി  ഡയറക്ടറേറ്റും വിവിധ സർക്കുലറുകൾ വഴി വിശദമായി നൽകിയിട്ടുണ്ട്.സർക്കുലറുകൾ താഴെ ചേര്‍ക്കുന്നു.

ഗാന്ധി സൂക്തങ്ങൾ



ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ A4 ൽ പ്രിൻറ് ചെയ്ത് പതിക്കാവുന്നതാണ് ഡൌൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ...
https://drive.google.com/file/d/0B7AUpV8UWu5xZG9Nb2NYWWEteGc/view?usp=sharing


ഗാന്ധി ക്വിസ് -

ഗാന്ധി ക്വിസ് - 1
ഗാന്ധി ക്വിസ് - 2
സ്വാതന്ത്ര്യ സമര ചരിത്രക്വിസ് 


ഗാന്ധി ജയന്തി ദിനത്തിൽ സ്കൂൾ അസ്സംബ്ലിയിൽ ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കാനായി ഒരു ആഡിയോ ഡൌൺലോഡ് ഇവിടെ

കടപ്പാട്:  ഷാജു. കെ.പി,  എ.എം.എൽ.പി  സ്കൂൾ , ചെറിയ പറപ്പൂർ

ഗാന്ധി ക്വിസ്സ്.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ നടത്താവുന്ന ( മലയാളത്തിലുള്ള ) ക്വിസ്സ് മത്സരത്തിന് സഹായകരമായ പവർപോയന്റ് പ്രസന്റേഷൻ. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
 തയ്യാറാക്കി അയച്ചുതന്നത് കോഴിക്കോട് ജില്ലയിലെ  M.I.L.P  SCHOOL  KAKKODI ലെ അധ്യാപകന്‍ SHAJAL  KAKKODI.

ഗാന്ധി ക്വിസ്

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കാവുന്ന ക്വിസ് മത്സരത്തിന് സഹായകരമായ ചോദ്യാവലികൾ.  
പവർപോയിന്റ്  ഫയൽ രൂപത്തിൽ 

തയ്യാറാക്കി അയച്ചുതന്നത് : SUBI THODUPUZHA, S.N.C.M.L.P.SCHOOL, NEYYASSERY, KARIMANNOOR

സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച്

സ്കൂള്‍ പഠനയാത്ര - മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രാതിനിധ്യം നല്‍കുന്നത് സംബന്ധിച്ച്

ഗാന്ധി ജയന്തി ദിനത്തിൽ സ്കൂൾ അസ്സംബ്ലിയിൽ ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കാനായി ഒരു ആഡിയോ


لما ههنا عدلان؟

എങ്ങിനെ വീഡിയോ ഡൌൺലോഡ് ചെയ്യാം

ഒരു അഡീഷണൽ സോഫ്റ്റ് വെയറും കൂടാതെ നമ്മുടെ ഫോണിലും, കമ്പ്യൂട്ടറിലും എങ്ങിനെ ഒരു വിഡിയോ ഡൌൺലോഡ് ചെയ്യാം?! 
https://www.youtube.com/watch?time_continue=135&v=XgKr6qMllzc











അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക