HM's Retirement/Transfer in SPARK

ഹെഡ്‍മാസ്റ്റര്‍മാര്‍ റിട്ടയേര്‍ഡ്/ട്രാൻസ്ഫർ ആകുമ്പോള്‍ സ്പാര്‍ക്കില്‍ ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഇല്ലെങ്കില്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ നിങ്ങളുടെ ഓഫീസിലെ സാലറി ബില്ല് മാറുന്നതിന് ചില പ്രയാസങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഏതൊരു വിദ്യാലയത്തിലും HM മാറുമ്പോള്‍ സ്പാര്‍ക്കില്‍ ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എയിഡഡ് സ്കൂളുകളും ഗവണ്‍മെന്റ് സ്കൂളുകളും ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നു താഴെ വിശദമാക്കിയിരിക്കുന്നു.
റിട്ടയേര്‍ഡ് ആകുന്ന HM ന്റെ പേരില്‍ നിന്നും മറ്റൊരാളുടെ പേരിലേക്ക് Login Details മാറ്റാന്‍ സാധാരണ യുസര്‍ക്ക് കഴിയില്ല സ്പാര്‍ക്ക് ഹെല്‍പ്പ് ഡെസ്കിന് (SPARK Help Desk Contact details)  മാത്രമേ കഴിയൂ . എയിഡഡ് സ്കൂളുകളിലെ HM റിട്ടയേര്‍ഡ് ആകുമ്പോള്‍
ഒരു HM റിട്ടയേര്‍ഡ്/ട്രാൻസ്ഫർആയതിനു ശേഷം പുതിയ HM ചാര്‍ജെടുക്കാന്‍ ചിലപ്പോള്‍ കാലതാമസം ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ സാലറി ബില്ലും മറ്റും പാസാക്കുന്നത് സൂപ്രണ്ട് ആയിരിക്കും.Form 3(Nomination/Change of DDO) ഡൗണ്‍ലോഡ് ചെയ്തെടുത്ത് പൂരിപ്പിക്കണം. ആ ഫോമിലെ എല്ലാ വിവരങ്ങളും പൂരിപ്പിക്കണം.Form 3 പൂരിപ്പിക്കുമ്പോള്‍ പുതിയ HM ന്റെ PEN നല്‍കാനുള്ളിടത്ത് (പുതിയ HM ചാര്‍ജെടുക്കാന്‍ കാലതാമസം ഉണ്ടെങ്കില്‍) വിദ്യാലയത്തിലെ സീനിയറായ അധ്യാപകന്റെ PEN ഉം പേരും നല്‍കാം.പൂരിപ്പിച്ച Form 3 നിലവിലെ HM ഒപ്പും സീലും വെച്ച് സ്കാന്‍ ചെയ്ത്  സ്പാര്‍ക്കിലേക്ക് ഇ മെയില്‍ ചെയ്യണം.‌സ്പാര്‍ക്കിന്റെ ഇ മെയില്‍ വിലാസം info@spark.gov.in . പിന്നീട് പുതിയ HM ചാര്‍ജെടുക്കൂമ്പോള്‍ അദ്ദേഹത്തിന്റെ പേരിലേക്ക് സ്പാര്‍ക്ക് അക്കൗണ്ടൗണ്ട് മാറ്റാനും മുകളില്‍ നല്‍കിയിരിക്കുന്ന രീതി തന്നെയാണ് അനുവര്‍ത്തിക്കേണ്ടത്.എയിഡഡ് സ്കൂളുകളുടെ Controlling Officer;  PA/Superintendent ആയതു കൊണ്ട് Form 5 പൂരിപ്പിച്ച് അയക്കേണ്ടതില്ല. HM ന്റെ റിട്ടയര്‍മെന്റ്/ ട്രാൻസ്ഫർ തിയതിക്കു മുമ്പായി ഈ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതാണ്.(spark foam  അതാത് ജില്ലാ ട്രെഷ
റിയിലേക്ക് അയച്ചാലും മതി)

ഗവണ്‍മെന്റ് സ്കൂളുകളിലെ HM റിട്ടയേര്‍ഡ് ആകുമ്പോള്‍
മുകളില്‍ എയിഡഡ് സ്കൂളുകളുടെ കാര്യം പറഞ്ഞിരിക്കുന്നതു പോലെ തന്നെയാണ് ഗവണ്‍മെന്റ് സ്കൂളിന്റേതും. ഒരു വ്യത്യാസമുള്ളത് From 3 യോടൊപ്പം കണ്‍ട്രോളിങ് ഓഫീസറെ ക്രിയേറ്റ് ചെയ്യാനുള്ള Form 5 (Setting Controlling Officer) കൂടി പൂരിപ്പിച്ച് സ്കാന്‍ ചെയ്ത് സ്പാര്‍ക്കിലേക്ക് അയക്കണം. കണ്‍ട്രോളിങ് ഓഫീസറെ ക്രിയേറ്റ് ചെയ്തെങ്കില്‍ മാത്രമേ ലോക്ക് ചെയ്ത സര്‍വ്വീസ് ഡാറ്റ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
സ്പാര്‍ക്ക് ഫോം 

ഒരു ജീവനക്കാരനെ സ്പാര്‍ക്കില്‍ നിന്നും റിട്ടയര്‍ ചെയ്യിക്കുന്ന രീതി
ഒരു ജീവനക്കാരന്‍ ജോലിയില്‍ നിന്ന് വിരമിക്കേണ്ട സന്ദര്‍ഭം സ്പാര്‍ക്കിലൂടെ എങ്ങനെ കൈകാര്യം ചെയ്യാമെന്നു നോക്കാം. 5 തരത്തിലുള്ള ടെര്‍മിനേഷന്‍സ് ആണ് സ്പാര്‍ക്കിലൂടെ ചെയ്യാവുന്നത്. Death, Resignation, Super Annuation , Voluntary Retirement, Termination എന്നിവയാണ് അവ. DDO യുടെ ചാര്‍ജുള്ള ജീവനക്കാരനാണ് പിരിയുന്നതെങ്കില്‍ Retire ചെയ്യിക്കുന്നതിനു മുമ്പ് DDO ചാര്‍ജ് മറ്റൊരു ജീവനക്കാരന്റെ പെന്‍ നമ്പറിലേക്ക് മാറ്റിയിരിക്കണം .
Service Matters -> Retirements -> Retirement എന്ന ക്രമത്തിലാണ് ഓപ്പണ്‍ ചെയ്യേണ്ടത്. തുടര്‍ന്ന് വരുന്ന പേജില്‍ District, Office, Employee എന്നിവ നല്‍കണം. Nature of Retirement or Termination എന്നുള്ളിടത്ത് സാധാരണ റിട്ടയര്‍മെന്റ് ആണെങ്കില്‍ Super Annuation എന്നാണ് നല്‍കേണ്ടത്. തുടര്‍ന്ന് Date of Termination നല്‍കിയ ശേഷം Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യാം. 
സ്പാര്‍ക്കിലെ ജനനതീയതി അനുസരിച്ച് Terminate ചെയ്യപ്പെടും
Promotion with Transfer
Promotion with Transfer - Aided School ആണെങ്കി : STEP-1 . Service matters >Transfer >Generate Transfer Order ഇതിൽ Type of Transfer എന്നത് Promotion with Transfer എന്ന്  നൽകുക .ബാക്കിയുള്ള എല്ലാ  ഫീൽഡും  പൂരിപ്പിച്ചു Confirm and update data നൽകുക.STEP-2 Service matters >Transfer>Relieve  on Transfer >Employee Select ചെയ്തു വേണ്ട  വിവരങ്ങൾ  നൽകി Forward for Approval കൊടുക്കുക.
Govt School : STEP -1 : Service matters >Promotion >Generate Promotion Order ഈ പേജിൽ വേണ്ട വിവരങ്ങൾ  നൽകി  കൺഫേം  ചെയ്യുക.STEP-2 : Service matters>Promotion >Relive on Promotion with Transfer


LINKS
spark form -3 ( Nomination/Change of DDO)

spark form -5 (Setting Controlling Officer)

spark all forms

info spark portal 

spark login portal

SPARK FORMS

صَرْحُ الأَمَل

ഒമ്പതാം ക്ലാസ്സിലെ صَرْحُ الأَمَل എന്ന കവിത

اَلْعِـــلْمُ نُــــور

എട്ടാം ക്ലാസ്സിലെ  اَلْعِـــلْمُ نُــــور  എന്ന കവിത, ആലപിച്ചത് നജ്മുദ്ദീൻ കേരള, നസീം പാലോട്, മൻസൂർ കാരാട്.   

زُهُورُ الدُّنْيَا



എട്ടാം ക്ലാസ്സിലെ  زُهُورُ الدُّنْيَا  എന്ന കവിത, ആലപിച്ചത് നജ്മുദ്ദീൻ കേരള, നസീം പാലോട്, മൻസൂർ കാരാട്.  https://youtu.be/7KSGHK9brP8

فَتَاةُ الْعَصْرِ

എട്ടാം ക്ലാസ്സിലെ  فَتَاةُ الْعَصْرِ  എന്ന കവിത, ആലപിച്ചത് നജ്മുദ്ദീൻ കേരള, നസീം പാലോട്, മൻസൂർ കാരാട് 

كُنْ جَمِيلاً يَا فَتَى

എട്ടാം ക്ലാസ്സിലെ  كُنْ جَمِيلاً يَا فَتَى എന്ന കവിത, ആലപിച്ചത് നജ്മുദ്ദീൻ കേരള, നസീം പാലോട്, മൻസൂർ കാരാട് 

Payment of Third installment

പ്രീ പ്രൈമറി പാഠ്യപദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച്

Circular - ഉച്ചഭക്ഷണ പദ്ധതി - കാലിച്ചാക്ക് വില്‍പ്പന സംബന്ധിച്ച്

ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബുകള്‍ക്ക് ആദ്യഗഡു അനുവദിച്ചു

    സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തില്‍ 1990 ഹൈസ്‌കൂളുകളില്‍ രൂപീകൃതമായ 'ലിറ്റില്‍ കൈറ്റ്‌സ്' ഐടി ക്ലബ്ബുകള്‍ക്ക് ആദ്യഗഡുവായി 5,000 രൂപ വീതം അനുവദിച്ചു.  ലിറ്റില്‍ കൈറ്റ്‌സിന്റെ ബോര്‍ഡ്, അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്, യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കേണ്ടത്. കൈറ്റിന്റെ ജില്ലാ ഓഫീസുകള്‍വഴി അതാതു സ്‌കൂളുകളുടെ ഐടി അഡൈ്വസറി അക്കൗണ്ടുകളിലേക്ക് ഇന്നു മുതല്‍ തുക കൈമാറുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത്

അധ്യാപക തസ്തിക - പുനർ നാമകരണം ചെയ്തു


PROBATION PERIOD

Govt: Every person appointed in Govt service,except in Last Grade Service by direct recruitment will be on probation for a period of two years of duty within a continuous period of three years.

In the case of promotion to higher posts the period of probation will be six months of duty within a continuous  period of one year.

SARGOLSAVAM - SSLC GRACE MARK FOR ST STUDENTS

USS Examination 2018 Answer Key

NOTICE CLICK HERE TO VIEW     KEY: PAPER I   PAPER II

K TET Clarification- CIRCULAR


മികവുത്സവം-2018

എന്താണ് മികവുത്സവത്തിന്‍റെ ലക്ഷ്യങ്ങള്‍?
ഓരോ പൊതുവിദ്യാലത്തിന്റെയും പ്രവര്‍ത്തനപരിധിയിലുളള എല്ലാ കുട്ടികളേയും പൊതുവിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുകയും പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുക.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി നടപ്പിലാക്കിയ പരിപാടികളുടെ നേട്ടങ്ങള്‍ സമൂഹവുമായി പങ്കിടുക.
ഓരോ കുട്ടിയുടെയും മികവുകള്‍ പങ്കുവെക്കാനവസരം ഒരുക്കുന്നതിലൂടെ തുല്യതയിലും ഗുണനിലവാരത്തിലും ഊന്നിയ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തില്‍ രൂപപ്പെടുത്തുന്നത് എന്ന ധാരണ സമൂഹത്തിന് പകരുക.
പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ആര്‍ജിച്ച നിലവാരം സമൂഹത്തെ ബോധ്യപ്പെടുത്തി പ്രാദേശികസമൂഹത്തിന്റെ വിശ്വാസം നേടുക
മികവുത്സവം എപ്പോഴാണ് നടത്തേണ്ടത്?
മാര്‍ച്ച് അവസാനവാരം മുതല്‍ ഏപ്രില്‍ പതിനഞ്ച് വരെ കാലയളവിലാണ് സര്‍ഗോത്സവം(മികവുത്സവം) നടത്തേണ്ടത്. വാര്‍ഷികം നടത്തിയല്ലോ ഇനിയും മികവുത്സവം നടത്തേണ്ടതുണ്ടോ എന്നു ചോദിച്ചേക്കാം. രണ്ടിന്‍റെയും ലക്ഷ്യങ്ങള്‍ വേറെയാണ്. ഉളളടക്ക പരിഗണനകളും. അതിനാല്‍ അക്കാദമിക മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണത്തിനു ശേഷമുളള അതിവിപുലമായി വിദ്യാഭ്യാസ കാമ്പെയിനായി മികവുത്സവത്തെ മാറ്റാം. മികവുത്സവം കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു .

Link Aadhaar with PAN

New Notification from Income Tax Department - linking Aadhaar with PAN
ജൂലൈ ഒന്നു മുതല്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയല്‍ ചെയ്യുന്നതിന് PAN Card Number ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്നു. ഒട്ടു മിക്ക പേരുടെയും ആധാര്‍ കാര്‍ഡിലെ പേരും പാന്‍ കാര്‍ഡ് നമ്പറിലെ പേരും വ്യത്യസ്തമായതിനാല്‍ രണ്ടും ലിങ്ക് ചെയ്യാന്‍ ഇത് വരെ സാധിച്ചിരുന്നില്ല.
ആദായ നികുതി വകുപ്പിന്‍റെ പുതിയ നടപടിക്രമം അനുസരിച്ച് പേരുകളില്‍ വലിയ വ്യത്യാസം ഉണ്ടെങ്കില്‍ പോലും പ്രത്യേക PAN Service Centre കള്‍ വഴി ലിങ്ക് ചെയ്യുന്നതിനുള്ള സംവിധാനം നിലവില്‍ വരികയാണ്. (ഇതിനുള്ള കേന്ദ്രങ്ങള്‍ ഏതൊക്കെയെന്നു വരും ദിവസങ്ങളില്‍ അറിയാം) പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പിയും ഒറ്റ പേജുള്ള "Form for Aadhaar seeding into PAN Database" എന്ന ഫോമും ഒപ്പിട്ട് അവിടെ സമര്‍പ്പിക്കുക. വ്യത്യാസം ഉള്ള കേസുകളില്‍ കൈവിരലുകള്‍, കണ്ണ് സ്കാനിംഗ് വഴി "Bio Metric Authenticattion" നടത്തി അവിടെ വച്ച് ലിങ്ക് ചെയ്യുന്നതാണ്. ഇതിന് നിശ്ചിത ഫീസ്‌ നല്‍കണം. Download one page form for Aadhaar seeding into PAN Database.
പേരില്‍ ചെറിയ വ്യത്യാസമുണ്ടെങ്കില്‍ എളുപ്പത്തില്‍ ലിങ്ക് ചെയ്യാന്‍ ഇനി പറയുന്ന വഴി തേടാവുന്നതാണ്. (രണ്ടിലും ചേർത്ത ജനന തിയ്യതിയും Gender ഉം ഒന്നായിരിക്കണം.) ഇതിന് ആദ്യമായി E Filing സൈറ്റ് തുറക്കുക. അഡ്രസ്‌ ഇതാണ്. "www.incometaxindiaefiling.gov.in".
CLICK HERE for E Filing web site
Press Release from Central Board of Direct Taxes
അതില്‍ ഇടതു വശത്ത് 'Services' നു ചുവടെ "Link Aadhaar" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആധാര്‍ ലിങ്ക് ചെയ്യാനുള്ള പേജ് തുറക്കും.
1.PAN നു നേരെ പാന്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കുക.
2.Aadhaar Number ചേര്‍ക്കുക.
3.Aadhaar കാര്‍ഡ് നോക്കി അതിലുള്ളത് പോലെ പേര് ചേര്‍ക്കുക.
4.Captcha code ചേര്‍ക്കുക.
5."Link ആധാര്‍" ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇതോടെ "Aadhar - PAN linking completed successfully" എന്നു വന്നത് കാണാം.
ആധാർ നമ്പറിലെ പേരും PAN കാർഡിലെ പേരും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ ആധാർ നമ്പറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു 'One Time Password (OTP)' അയച്ചു കിട്ടും. ഇത് ചേർക്കുന്നതോടെ പേരിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും ലിങ്ക് ചെയ്യാൻ സാധിക്കും. മുമ്പ് നിങ്ങളുടെ ആധാർ നമ്പറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ 'One Time Password (OTP)' ലഭിക്കില്ല.
പേരിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ PAN കാർഡിലെ പേര് അല്ലെങ്കിൽ ആധാർ കാർഡിലെ പേര് തിരുത്തുകയാണ് ഒരു വഴി. PAN കാർഡിലെ പേര് ഓൺലൈൻ ആയും തിരുത്താവുന്നതാണ്. അല്ലെങ്കിൽ പാൻ കാർഡ് എടുത്തു നൽകുന്ന സ്ഥാപനങ്ങൾ വഴിയും ആവാം. ആധാർ നമ്പറിലെ പേരും ഓൺലൈൻ ആയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ മാറ്റാവുന്നതാണ്.
Click here for online correction in PAN data
Online ആയി പാൻ വിവരങ്ങൾ തിരുത്തുന്നതിന് Application Type കോളത്തിൽ 'Change or Correction in existing PAN data' സെലക്ട് ചെയ്ത് മുന്നോട്ടു പോകുക.
Click here for Online Correction in Aadhaar data
ആധാർ നമ്പറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ആധാർ വിവരങ്ങളിൽ Online ആയി മാറ്റം വരുത്താൻ സാധിക്കൂ. അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം.

കടപ്പാട് സുധീർ കുമാർ സർ

സഹജീവികളോടും കാരുണ്യം കാണിക്കാം.


കടുത്ത വേനൽ...,വറ്റിവരണ്ട ഭൂമി....,ചത്തുവീഴുന്ന  പക്ഷികളും ചെറുജീവികളും.........   

വീട്ടിലും, സ്കൂളിലും പക്ഷികൾക്കും ചെറുജീവികൾക്കുമായി തണ്ണീർ പാത്രങ്ങൾ സ്ഥാപിക്കാനും എല്ലാ ദിവസവും വെള്ളം ഒഴിച്ചു കൊടുക്കാനും നമുക്ക് പ്രേരിപ്പിക്കാം. 
തണ്ണീർ പാത്രങ്ങൾ സ്ഥാപിക്കുവാൻ പ്രോത്സാഹിപ്പിക്കുന്ന,
     സ്കൂളിൽ പതിക്കാവുന്ന ചില പോസ്റ്റർ മാതൃകകൾ

കുടിവെള്ളം - പക്ഷികള്‍ക്കും ചെറുജീവികള്‍ക്കും

സമയമാറ്റം - വാര്‍ഷിക പരീക്ഷാ 8,9

ന്യൂ മാത്‌സ് (NuMats)റിസല്‍റ്റ് 2018

Anticipatory Income Tax Statement 2018-19

   ഈ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി സ്റ്റേറ്റ്മെന്‍റുകള്‍ തയ്യാറാക്കുന്ന ജോലി മിക്കവാറും എല്ലാവരും പൂര്‍ത്തീകരിച്ചിരിക്കും. ഇനി അടുത്ത വര്‍ഷത്തേക്കുള്ള നികുതി ആസൂത്രണത്തിന്‍റെ സമയമാണ്. കഴിഞ്ഞ വര്‍ഷത്തെ നികുതി ആസൂത്രണം ചെയ്യാത്തവര്‍ക്ക് അതിന്‍റെ ബുദ്ധിമുട്ടുകള്‍ ഏറെക്കുറെ മനസ്സിലായിക്കാണും. 2018-19 വര്‍ഷത്തില്‍ നമുക്ക് ലഭിക്കാവുന്ന വരുമാനം മുന്‍കൂട്ടി കണക്കാക്കി അതിന്റെ പന്ത്രണ്ടില്‍ ഒരു ഭാഗം മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. 2018 ലെ സാമ്പത്തിക ബജറ്റില്‍ നികുതി നിരക്കുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ ശമ്പള വരുമാനക്കാരെ ബാധിക്കുന്ന ചില സുപ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്.

LTC for Govt Employees and Teachers


കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും 2011 ലെ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം(GO(P) No 85/2011 dt 26/02/2011)  കുടുംബത്തോടൊപ്പം ഒരിക്കല്‍ വിനോദ യാത്ര പോകാന്‍ യാത്രാക്കൂലി അനുവദിച്ചിട്ടുണ്ട്.GO(P) 05/2013 fin dt 02/01/2013എന്ന ഉത്തരവിലൂടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഫുള്‍ടൈം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും (എയിഡഡ് സ്കൂള്‍ ഉള്‍പ്പെടെ) LTCക്ക് അര്‍ഹതയുണ്ട്. 15 വര്‍ഷം പൂര്‍ത്തിയായവരാകണം അപേക്ഷകര്‍ സെര്‍വ്വിസിനടക്ക് ഒരു പ്രാവിശ്യം മാത്രമേ LTC  ലഭിക്കൂ . സസ്പെന്‍ഷന്‍ ലഭിച്ചവര്‍ മാറ്റാവശ്യത്തിനായി എടുത്തവര്‍ പാര്‍ട്ട്‌ ടൈം കണ്ടിജന്‍ട് ജീവനക്കാര്‍/താത്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് LTCക്ക് അര്‍ഹതയില്ല. ജീവനക്കാരന്‍ ജീവനക്കാരന്‍റെ ഭാര്യ/ഭര്‍ത്താവ് ,അവിവാഹിതരായ മക്കള്‍ നിയമപരമായി ദത്തെടുത്ത മക്കള്‍ എന്നിവര്‍ക്ക് LTC അനുവദിക്കും .സര്‍വ്വീസ് ബുക്കില്‍ എല്ലാ ജീവനക്കാരും കുടുംബ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. ഈ വിവരങ്ങളും LTC ക്ക് കൊടുക്കുന്ന അപേക്ഷ വിവരങ്ങളും ഒന്നാണെന്ന് മേലധികാരി വെരിഫൈ ചെയ്യണം. 

Direction from DPI - Not to conduct any Competitive Exams During Vacation

KERALA TEACHER ELIGIBILITY TEST DECEMBER 2017 RESULT PUBLISHED.........

SSLC March 2018 - Examination Day Online Activities: Instructions.

CWSN - 5th Order and DEO wise list - 2018

സമ്പൂര്‍ണ്ണ ഡേറ്റാ കളക്ഷന്‍

സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയറില്‍ വിദ്യാലയത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ്ണമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 15 നകം പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം. ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതെങ്ങനെയെന്ന് വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലും സര്‍ക്കുലറും ചുവടെ ലിങ്കുകളില്‍. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് എല്ലാ ജില്ലകളിലും നടത്തിയ പരിശീലനത്തിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്. വിദ്യാര്‍ഥികളുടെ എണ്ണവും ജീവനക്കാരുടെ വിവരങ്ങളും ഉള്‍പ്പെടുത്തേണ്ടതായുണ്ട്. നിലവിലെ ജീവനക്കാരുടെ സ്പാര്‍ക്കില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ അവിടെ നിന്നും ശേഖരിച്ചത് ലഭ്യമാകും. ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ആദ്യം വിദ്യാലയത്തിന്റെ Year of Establishment ഉള്‍പ്പെടുത്താത്ത വിദ്യാലയങ്ങള്‍ അവ ഉള്‍പ്പെടുത്തണമെന്ന്  നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി സമ്പൂര്‍ണ്ണ തുറന്ന് വരുമ്പോള്‍ ലഭിക്കുന്ന Dashboard പേജിന് മുകളില്‍ വലത് ഭാഗത്ത് കാണുന്ന വിദ്യാലയത്തിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക. ഇതിലെ Edit School Details എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ സ്കൂള്‍ വിശദാംശങ്ങള്‍ തിരുത്തുന്നതിനുള്ള ജാലകം ലഭിക്കും .സ്കൂള്‍ സ്ഥാപിത വര്‍ഷവും പ്രധാനാധ്യാപകന്റെ പേരും തിരുത്തുന്നതിന് സാധിക്കും.
    അധ്യാപകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ നിലവില്‍ സ്‌പാര്‍ക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത വിശദാംശങ്ങളും ആവശ്യമായി വരും. ഈ വിശദാംശങ്ങള്‍ സര്‍ക്കുലറില്‍ നല്‍കിയ അനുബന്ധത്തില്‍ തന്നിരിക്കുന്ന മാതൃകയില്‍ പൂരിപ്പിച്ച് വാങ്ങിയതിന് ശേഷം ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും. 
    അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. അവര്‍ക്ക് സ്പാര്‍ക്ക് , പെന്‍നമ്പര്‍ എന്നിവ ഇല്ലാത്തതിനാല്‍ New -‍‍‍‍> Registration എന്ന ലിങ്ക് വഴിവേണം ജീവനക്കാരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാരുടെ പെന്‍ നമ്പര്‍ കോളം പൂരിപ്പിക്കേണ്ടതില്ല. 

സക്കൂൾ മാനേജ്മെന്റ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഡാറ്റാ ശേഖരണം നടത്തുന്നത് സംബന്ധിച്ച നിർദേശങ്ങൾ

Little Kites Aptitude Test 2018 :Question & Answers


SSLC MODEL QUESTIONS AND ANSWERS

PREPARED BY, SIDHIQUEALI PC, C H M H S S POOKOLATHUR , 9846347151

Employee Data Collection :Sampoorna Portal

     'സമ്പൂര്‍ണ്ണ' ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്‍റ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിദ്യാഭ്യാസ വകുപ്പിന്‍റെ ഡാറ്റാ  ശേഖരണം നടത്തുന്നത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു .2018 മാര്‍ച്ച്‌ 15 നു മുന്‍പ് അതാത് സ്കൂളുകള്‍ അധ്യാപ കാരെയും, ജീവനക്കാരെയും,സ്കൂളിനെയും സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍സമ്പൂര്‍ണ്ണയില്‍ നല്‍കണം .
സമ്പൂര്‍ണ്ണയില്‍ ജീവനക്കാരുടെയും സ്കൂളിന്‍റെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന രീതി
Sampoorna Softwareല്‍ login ചെയ്ത് Dash Boardല്‍ Data Collection എന്ന optionല്‍ ക്ലിക്ക് ചെയ്താല്‍ Employee Data ഉള്‍പ്പെടുത്താനുള്ള ജാലകം ലഭിക്കും ഈ മെനുവില്‍  Infrastructure,Spark , New , Verification എന്നി പ്രധാന മെനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട. (ഓണ്‍ലൈന്‍ എന്‍ട്രി ആരംഭിക്കുന്നതിന് മുന്‍പ് ഇവിടെ നല്‍കിയിട്ടുള്ള Data Entry Form എല്ലാവര്‍ക്കും നല്‍കിയാല്‍ വളരെ വേഗം Data Entry പൂര്‍ത്തിയാക്കാം)
Infrastructure എന്ന മെനുവില്‍  Entry Form ,Reports തുടങ്ങിയ  options ലഭ്യമാണ്  Entry Form ല്‍ Form 1, Form 2, Form 3 എന്നീ മൂന്ന് വിഭാഗങ്ങളുണ്ട്. ഇവ ഓരോന്നും ക്ലിക്ക് ചെയ്ത് എല്ലാ വിവരങ്ങളും നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.രേഖപ്പെടുത്തുന്നതിന്‍റെ

شَــــرُّ الْـمَقَـالِ الْكَــــذِبُ

അഞ്ചാം ക്ലാസ്സിലെ شَــــرُّ الْـمَقَـالِ الْكَــــذِبُ      എന്ന കവിത
ആലപിച്ചത് അൽമുദരിസീൻ അഡ്മിൻപാനലിലെ അംഗങ്ങളായ അമാൻ, നജ്മുദ്ധീൻ, മൻസൂർ

تِلْمِيذٌ نَظِيفٌ

അഞ്ചാം ക്ലാസ്സിലെ تِلْمِيذٌ نَظِيفٌ  എന്ന കവിത
ആലപിച്ചത് അൽമുദരിസീൻ അഡ്മിൻപാനലിലെ അംഗങ്ങളായ അമാൻ, നജ്മുദ്ധീൻ, മൻസൂർ


تَبَسَّمْ أَيُّهَا اْلعِيدُ

അഞ്ചാം ക്ലാസ്സിലെ تَبَسَّمْ أَيُّهَا اْلعِيدُ  എന്ന കവിത
ആലപിച്ചത് അൽമുദരിസീൻ അഡ്മിൻപാനലിലെ അംഗങ്ങളായ അമാൻ, നജ്മുദ്ധീൻ, മൻസൂർ

أَنَـا صَـــادِقٌ

അഞ്ചാം ക്ലാസ്സിലെ أَنَـا صَـــادِقٌ എന്ന കവിത
ആലപിച്ചത് അൽമുദരിസീൻ അഡ്മിൻപാനലിലെ അംഗങ്ങളായ അമാൻ, നജ്മുദ്ധീൻ, മൻസൂർ

النَّهْرُ يَقُولُ

അഞ്ചാം ക്ലാസ്സിലെ  النَّهْرُ يَقُولُ  എന്ന കവിത
ആലപിച്ചത് അൽമുദരിസീൻ അഡ്മിൻപാനലിലെ അംഗങ്ങളായ അമാൻ, നജ്മുദ്ധീൻ, മൻസൂർ

الدُّعَاءُ

 അഞ്ചാം ക്ലാസ്സിലെ  الدُّعَاءُ എന്ന കവിത ആലപിച്ചത് അൽമുദരിസീൻ അഡ്മിൻപാനലിലെ അംഗങ്ങളായ അമാൻ, നജ്മുദ്ധീൻ, മൻസൂർ https://youtu.be/1mG4xV46VCc

يَا رَبِّ بَارِكْ سَــعْيَه

ആറാം ക്ലാസ്സിലെ  يَا رَبِّ    بَارِكْ سَــعْيَه   എന്ന കവിത
ആലപിച്ചത് അൽമുദരിസീൻ അഡ്മിൻപാനലിലെ അംഗങ്ങളായ അമാൻ, നജ്മുദ്ധീൻ, മൻസൂർ

الدُّعَاءُ

ആറാം ക്ലാസ്സിലെ الدُّعَاءُ  എന്ന കവിത
ആലപിച്ചത് അൽമുദരിസീൻ അഡ്മിൻപാനലിലെ അംഗങ്ങളായ അമാൻ, നജ്മുദ്ധീൻ, മൻസൂർ 

أَصْــدِقَاءُ الْبـِيئَة

ആറാം ക്ലാസ്സിലെ أَصْــدِقَاءُ الْبـِيئَة   എന്ന കവിത
ആലപിച്ചത് അൽമുദരിസീൻ അഡ്മിൻപാനലിലെ അംഗങ്ങളായ അമാൻ, നജ്മുദ്ധീൻ, മൻസൂർ 

الرِّيَاضَة

ആറാം ക്ലാസ്സിലെ  الرِّيَاضَة  എന്ന കവിത
ആലപിച്ചത് അൽമുദരിസീൻ അഡ്മിൻപാനലിലെ അംഗങ്ങളായ അമാൻ, നജ്മുദ്ധീൻ, മൻസൂർ
https://www.youtube.com/watch?v=4XVhMVmj5eA

വിദ്യാലയങ്ങളിൽ മികച്ച ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന് അവാർഡ്

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന ജൈവ വൈവിദ്ധ്യ ഉദ്യാനം പദ്ധതിയിൽ, ജില്ലാ സംസ്ഥാന­തലത്തിൽ  മികച്ച ജൈവവൈവിദ്ധ്യ ഉദ്യാനങ്ങൾക്ക് അവാർഡ് നല്കുന്നതിന് സർക്കാർ തീരുമാനിച്ചു. ജില്ലാതലത്തിൽ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ വീതവും സംസ്ഥാനതലത്തിൽ യഥാക്രമം 50,000, 30,000, 20,000 രൂപ വീതവും സമ്മാനമായി നല്കും. അവാർഡിന് പരിഗണിക്കേണ്ട മാനദണ്ഡ­ങ്ങളും സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2018 മാർച്ച് 3 ന് മുമ്പായി അവാർഡിനുള്ള അപേക്ഷകൾപൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ലഭ്യമാക്കേണ്ടതാണ്.

ദേശീയ സ്കൂൾ കായികമത്സരങ്ങളിൽ 2012-2013,2013 -2014,2014-2015,2015-2016 വർഷങ്ങളിൽ 1,2,3 സ്ഥാനങ്ങൾ നേടിയ കായികതാരങ്ങൾക്ക് ക്യാഷ് അവാർഡ് നൽകുന്നത് സംബന്ധിച്ച്

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക